16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

ഗസയിലെ വംശഹത്യ; രണ്ട് ഇസ്രഈല്‍ മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു.കെയും കാനഡയും അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍

Date:



World News


ഗസയിലെ വംശഹത്യ; രണ്ട് ഇസ്രഈല്‍ മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യു.കെയും കാനഡയും അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍

ലണ്ടന്‍: ഫലസ്തീനികള്‍ക്കെതിരെ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇസ്രഈലിലെ തീവ്രവലതുപക്ഷ മന്ത്രിമാരായ ബെസലേല്‍ സ്‌മോട്രിച്ചിനും ഇറ്റാമിര്‍ ബെന്‍ ഗ്വിറിനും ഉപരോധം ഏര്‍പ്പെടുത്തി യു.കെ, കാനഡ അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, നോര്‍വേ, എന്നിവയാണ് ഉപരോധം ഏര്‍പ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍.

ഫലസ്തീനികള്‍ക്കെതിരെ ആവര്‍ത്തിച്ച് ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രഈല്‍ ദേശീയ സുരക്ഷ മന്ത്രിയായ ബെന്‍ ഗ്വിറിനും ധനമന്ത്രിയായ സ്‌മോട്രിച്ചിനും ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് അഞ്ച് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഉപരോധം നിലവില്‍ വരുന്നതോടെ രണ്ട് മന്ത്രിമാര്‍ക്കും ഈ രാജ്യങ്ങളിലേക്ക് യാത്ര വിലക്കും സ്വത്ത് വില്‍പ്പനയ്ക്കടക്കം നിരോധനവും നേരിടേണ്ടി വരും.

അധിനിവേശ വെസ്റ്റ് ബാങ്കിനെക്കുറിച്ചും ഫലസ്തീനികളെക്കുറിച്ചുള്ള പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നവരാണ് ഇരുവരും.

ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കാനും പുതിയ ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും പറയുന്ന ഇരുവരുടേയും വാദങ്ങള്‍ ഭയാനകവും അപകടകരവുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഈ വിഷയത്തില്‍ തങ്ങള്‍ ഇസ്രഈല്‍ സര്‍ക്കാരുമായി പലതവണ ഇടപെട്ടിട്ടും യാതൊരു ശിക്ഷാനടപടികളില്ലാതെയും ഇരുവരും പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്ന് രാജ്യങ്ങള്‍ ആരോപിച്ചു.

‘ ഇറ്റാമര്‍ ബെന്‍ ഗ്വിറും ബെസലേല്‍ സ്‌മോട്രിച്ചും ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങള്‍ക്കെതികെ തീവ്രമായ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചു. ഫല്‌സ്തീനികളെ കുടിയിറക്കുന്നതിനായും ഇസ്രഈലികള്‍ക്ക് വാസസ്ഥലങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഇവര്‍ പരിശ്രമിച്ചു,’ പ്രസ്താവനയില്‍ പറയുന്നു. ഇരുവരും വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ കുടിയേറിയ സ്ഥലത്താണ് നിലവില്‍ താമസിക്കുന്നതും.

ഇസ്രഈലികള്‍ക്കും ഫലസ്തീനികള്‍ക്കും സുരക്ഷയും സമാധാനവും ഉറപ്പ് വരുത്താനും മേഖലയില്‍ സ്ഥിരത കൈവരിക്കാനമുമുള്ള ഏക വഴി ദ്വിരാഷ്ട്ര പരിഹാരാമാണെന്നും വിദേശകാര്യമന്ത്രിമാരുടെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെ അഞ്ച് രാജ്യങ്ങളും യു.എസുമായുള്ള കരാര്‍ ലംഘിച്ചു. രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനക്കെതിരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇസ്രഈല്‍ മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ അഞ്ച് രാജ്യങ്ങളുടേയും നടപടിയെ അപലപിക്കുന്നതായി റൂബിയോ എക്സില്‍ പോസ്റ്റ് ചെയ്തു. ഉപരോധങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്ന് സ്‌മോട്രിച്ച് പ്രതികരിച്ചു. ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വേണ്ടി തങ്ങളുടെ അജണ്ട തുടരുമെന്നും ഇരുവരും പ്രതികരിച്ചു.

 

Content Highlight: Five countries including UK and Canada sanction Israeli ministers Ben Gvir and Smotrich

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related