ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
പൈനാവ്: ഇടുക്കി പീരുമേട്ടില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. പീരുമേട് തോട്ടപ്പുര സ്വദേശി സീതയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വനത്തില്‍ നിന്ന വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമണത്തില്‍ സീത കൊല്ലപ്പെടുന്നത്. ഇന്ന് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്.
ഇടുക്കി ജില്ലയില്‍ ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണമാണിത്. ജനവാസ മേഖലയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
Content Highlight: Another wild elephant attack in Idukki; Tribal woman killed