11
July, 2025

A News 365Times Venture

11
Friday
July, 2025

A News 365Times Venture

നിയമത്തെ നിങ്ങള്‍ എങ്ങനെയാണ് മനസിലാക്കുന്നത്? വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന നിലപാടില്‍ കേന്ദ്രത്തിനെതിരെ ഹൈക്കോടതി

Date:



Kerala News


നിയമത്തെ നിങ്ങള്‍ എങ്ങനെയാണ് മനസിലാക്കുന്നത്? വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന നിലപാടില്‍ കേന്ദ്രത്തിനെതിരെ ഹൈക്കോടതി

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതി. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. വായ്പ തള്ളാന്‍ നിയമപരമായി അധികാരമില്ലെന്ന് പറയാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നും നിയമത്തെ നിങ്ങള്‍ എങ്ങനെയാണ് മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു.

വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച കൂടി കോടതി അനുവദിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമില്ലെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്.

ദുരന്തനിവാരണ നിയമത്തിലെ 13ാം വകുപ്പ് മാര്‍ച്ച് 26ന് ഒഴിവാക്കിയിരുന്നുവെന്നും വായ്പ എഴുതി തള്ളുന്നതില്‍ ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

ഭരണഘടനയുടെ 73ാം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാനാകുമെന്നും ബെഞ്ച് വ്യക്താമാക്കി.

ഇതിനുമുമ്പും ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വായ്പ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട് കോടതി താത്കാലിക ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു.

കേന്ദ്രവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനധികാരം പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പട്ടിരുന്നത്. വായ്പ എഴുതിത്തള്ളാന്‍ എന്‍.ഡി.ആര്‍.എഫിന് അവകാശമുണ്ട്. അവരത് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ കേന്ദ്രം മുന്നോട്ട് വരണമെന്നും കോടതിആവശ്യപ്പെട്ടിരുന്നു. ബാങ്കുകളുടെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍ണമായ നടപടിയുണ്ടാകണമെന്നും കോടതിവ്യക്തമാക്കിയിരുന്നു.

ഇന്നലെ (വ്യാഴം) ദുരന്തനിവാരണ നിയമത്തിലെ 13ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Content Highlight: High Court again against the Center for its stance that loans cannot be waived

 

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related