16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

ഇസ്രഈലിനെ സഹായിച്ചാല്‍ നിങ്ങളുടെ മിലിട്ടറി കേന്ദ്രങ്ങളും തകര്‍ക്കും; യു.എസിനും ഫ്രാന്‍സിനും യു.കെയ്ക്കും ഇറാന്റെ മുന്നറിയിപ്പ്

Date:



World News


ഇസ്രഈലിനെ സഹായിച്ചാല്‍ നിങ്ങളുടെ മിലിട്ടറി കേന്ദ്രങ്ങളും തകര്‍ക്കും; യു.എസിനും ഫ്രാന്‍സിനും യു.കെയ്ക്കും ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: ഇസ്രഈലിനെതിരായ ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രഈലിനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്റെ മിസൈലും ഡ്രോണും തടയാന്‍ സഹായിക്കുന്ന രാജ്യങ്ങളുടെ കപ്പലുകളും ഇസ്രഈലിലെ സൈനിക താവളങ്ങളും ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്ക, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ താക്കീത് നല്‍കിയത്.

ഇസ്രഈലിനെ സഹായിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. കൂടാതെ ഇറാന്റെ ഡ്രോണുകളും മിസൈലുകളും ഇസ്രഈലിനെ ലക്ഷ്യം വെച്ചപ്പോള്‍ യു.എസ് സൈന്യം അവയെ വെടിവെച്ചിടാന്‍ സഹായിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്. കൂടാതെ ഇറാന്റെ പ്രതികാര നടപടികളില്‍ നിന്ന് ഇസ്രഈലിനെ സഹായിക്കാന്‍ തന്റെ രാജ്യം സഹായിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പറഞ്ഞിരുന്നു.

എന്നാല്‍ ബ്രിട്ടീഷ് സൈന്യം ഇസ്രഈലിന് ഒരു സൈനിക സഹായവും നല്‍കിയിട്ടില്ലെന്ന് യു.കെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷം ഒഴിവാക്കേണ്ടതിന്റ ആവശ്യകത പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഊന്നിപ്പറഞ്ഞു.

എന്നാല്‍ അമേരിക്കക്കെതിരേയും അമേരിക്കന്‍ പൗരന്മാര്‍ക്കെതിരേയും എന്തെങ്കിലും ആക്രമണം നടന്നാല്‍ അതിന്റെ ഫലം പ്രവചനാതീതമായിരിക്കുമെന്ന് യു.എസ് നയതന്ത്രജ്ഞന്‍ മക്കോയ് പിറ്റ് പ്രതികരിച്ചു.

ഒരു സര്‍ക്കാര്‍ പ്രതിനിധിയെയോ അമേരിക്കന്‍ പൗരന്മാരെയോ അമേരിക്കന്‍ താവളങ്ങളെയോ ഇസ്രഈലിലെ മറ്റ് അമേരിക്കന്‍ അടിസ്ഥാന സൗകര്യങ്ങളെയോ ഇറാന്‍ ലക്ഷ്യമിട്ടാല്‍ അതിന്റെ അനന്തരഫലങ്ങള്‍ ഭയാനകമായിരിക്കുമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഒരു സെഷനില്‍ സംസാരിച്ച മക്കോയ് പിറ്റ് പറഞ്ഞു.

സിവിലിയന്മാര്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടാല്‍ മാരകമായ തിരിച്ചടികള്‍ ഉണ്ടാവുമെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പ് നല്‍കി.

രണ്ട് ദിവസമായി പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇസ്രഈലില്‍ രണ്ട് മരണവും ഇറാനില്‍ 78 മരണവുമുണ്ടായിട്ടുണ്ട്. ഇറാനില്‍ ഏകദേശം 300ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐ.ആര്‍.ജി.സി മേധാവി ഹുസൈന്‍ സലാമി ഉള്‍പ്പെടെയാണ് ഇറാനില്‍ കൊല്ലപ്പെട്ടത്.

ഇറാന്‍ ഇതുവരെ ഇസ്രഈലിന് നേരെ 200 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായും അതില്‍ കൂടുതല്‍ ഡ്രോണുകള്‍ വിക്ഷേപിച്ചതായും ഇസ്രഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) പ്രതികരിച്ചു.

Content Highlight: If help to block the Iranian missile and drones your  military bases and ships will be targeted; Iran threatens US, British and France




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related