18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധന സ്വാഭാവിക നടപടിയെന്ന് മലപ്പുറം കലക്ടര്‍; ജനങ്ങള്‍ സഹകരിക്കണം

Date:



Kerala News


തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധന സ്വാഭാവിക നടപടിയെന്ന് മലപ്പുറം കലക്ടര്‍; ജനങ്ങള്‍ സഹകരിക്കണം

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനപരിശോധന സ്വാഭാവിക നടപടിയുടെ ഭാഗമെന്ന് മലപ്പുറം കലക്ടര്‍ ഡോ. വിനോദ് ഐ.എ.എസ്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള ഇത്തരം പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരമൊരു പ്രതികരണത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂര്‍ മണ്ഡലത്തില്‍ 10 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 9 ഫ്‌ലൈയിംഗ് സ്‌ക്വാഡുകള്‍, 3 ആന്റി-ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍, രണ്ട് വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍ എന്നിവയും മറ്റ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചുള്ള നിര്‍ബന്ധിത നടപടികളാണിവ. ജൂണ്‍ 11 ന് നിലമ്പൂര്‍ റസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും റിട്ടേണിങ് ഓഫീസറും മറ്റ് പ്രധാന ഉദ്യോഗസ്ഥരും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതാണെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

സമഗ്ര പരിശോധന ഉള്‍പ്പെടെയുള്ള പരിശോധനാ പ്രക്രിയ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ (വെള്ളിയാഴ്ച) നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി തുറന്ന് പൊലീസ് പരിശോധിച്ചത് വിവാദമായിരുന്നു. പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍, വടകര എം.പി ഷാഫി പറമ്പില്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലും അവരുടെ പെട്ടികളിലുമാണ് പൊലീസ് പരിശോധന നടത്തിയത്.

ഇന്നലെ രാത്രി 10 മണിയോടെ നിലമ്പൂര്‍ വടപുരം കനോലി പ്ലോട്ടിന് സമീപത്ത് വെച്ചാണ് പരിശോധന നടന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊലീസിനോട് കയര്‍ത്ത് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. സി.പി.ഐ.എമ്മിന് വേണ്ടി വേഷം കെട്ടേണ്ടെന്ന് ഇരുനേതാക്കളും ഉദ്യോഗസ്ഥരോട് പറയുന്നത് വീഡിയോയില്‍ പതിഞ്ഞിരുന്നു.

ഏകപക്ഷീയമായ പരിശോധനയാണ് നടന്നതെന്നും പരിശോധന എല്ലാ പ്രതിനിധികളുടെയും വാഹനത്തില്‍ ഒരുപോലെ നടക്കണമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ ഇന്ന് കെ. രാധാകൃഷ്ണന്‍ എം.പിയുടെയും സംസ്ഥാന കായികമന്ത്രി അബ്ദുറഹിമാന്റെയും വാഹനങ്ങളും തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധിച്ചിരുന്നു. വടപുറം ചെക്ക് പോസ്റ്റില്‍ വെച്ചാണ് കെ. രാധാകൃഷ്ണന്റെ വാഹനം പരിശോധിച്ചത്. കാറിന്റെ ഡിക്കി ഉള്‍പ്പെടെ തുറന്നായിരുന്നു പരിശോധന.

നിലമ്പൂര്‍ വഴിക്കടവില്‍ വെച്ചായിരുന്നു മന്ത്രി അബ്ദുറഹിമാന്റെ വാഹനത്തില്‍ പരിശോധന നടന്നത്. വാഹനത്തിലുണ്ടായിരുന്ന ബാഗുകള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.

Content Highlight: Malappuram Collector says election-related vehicle inspections are a natural step; People should cooperate




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related