14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

അസമത്വങ്ങൾ പരിഹരിക്കാതെ ഒരു രാഷ്ട്രത്തിനും ജനാധിപത്യ രാഷ്ട്രമെന്ന് അവകാശപ്പെടാൻ കഴിയില്ല- ചീഫ് ജസ്റ്റിസ് ഗവായ്

Date:

അസമത്വങ്ങൾ പരിഹരിക്കാതെ ഒരു രാഷ്ട്രത്തിനും ജനാധിപത്യ രാഷ്ട്രമെന്ന് അവകാശപ്പെടാൻ കഴിയില്ല: ചീഫ് ജസ്റ്റിസ് ഗവായ്

ന്യൂദൽഹി: അസമത്വങ്ങൾ പരിഹരിക്കാതെ ഒരു രാഷ്ട്രത്തിനും ജനാധിപത്യ രാഷ്ട്രമെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ്. ‘ഒരു രാജ്യത്ത് സാമൂഹിക-സാമ്പത്തിക നീതി ഉറപ്പാക്കുന്നതിൽ ഭരണഘടനയുടെ പങ്ക്: ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ ചിന്തകൾ’ എന്ന വിഷയത്തിൽ മിലാനിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ദീർഘകാല സ്ഥിരത, സാമൂഹിക ഐക്യം, സുസ്ഥിര വികസനം എന്നിവ കൈവരിക്കുന്നതിന് സാമൂഹിക-സാമ്പത്തിക നീതി ഒരു പ്രായോഗിക ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

നീതി, സാമൂഹിക ഘടനകളിലും സമയനുസൃതമായുള്ള വിതരണത്തിലും ആളുകൾ ജീവിക്കുന്ന സാഹചര്യങ്ങളിലും വേരൂന്നിയതായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

‘സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അരികുവൽക്കരിക്കുന്ന അസമത്വങ്ങൾ പരിഹരിക്കാതെ, ഒരു രാഷ്ട്രത്തിനും തങ്ങൾ യഥാർത്ഥത്തിൽ പുരോഗമനപരമാണെന്നും ജനാധിപത്യ രാജ്യമാണെന്നും അവകാശപ്പെടാൻ കഴിയില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദീർഘകാല സ്ഥിരത, സാമൂഹിക ഐക്യം, സുസ്ഥിര വികസനം എന്നിവ കൈവരിക്കുന്നതിന് സാമൂഹിക-സാമ്പത്തിക നീതി അത്യാവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.

ഇത് ക്ഷേമത്തിന്റെമാത്രം കാര്യമില്ലെന്നും മറിച്ച് ഓരോ വ്യക്തിക്കും അന്തസോടെ ജീവിക്കാനും, രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിൽ തുല്യരായി പങ്കെടുക്കാനും പ്രാപ്തരാക്കുന്നതിനെക്കുറിച്ചും കൂടിയാണെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

‘അതിനാൽ സാമൂഹിക-സാമ്പത്തിക നീതി എന്നത് ദേശീയ പുരോഗതിക്ക് അനിവാര്യമാണ്. വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും അവസരങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും എല്ലാ വ്യക്തികൾക്കും അവരുടെ സാമൂഹികമോ സാമ്പത്തികമോ ആയ പശ്ചാത്തലം പരിഗണിക്കാതെ, അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ കഴിയുമെന്നും ഉറപ്പാക്കണം,’ അദ്ദേഹം പറഞ്ഞു.

സാമൂഹിക-സാമ്പത്തിക നീതി ലഭ്യമാക്കുന്നതിൽ കഴിഞ്ഞ എഴുപത്തിയഞ്ച് വർഷമായി ഇന്ത്യൻ ഭരണഘടന വളരെ മഹത്തായ യാത്ര നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Without addressing inequalities, no nation can claim to be truly democratic: CJI Gavai




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related