വിദ്യാഭ്യാസ മന്ത്രിയുടേത് കടുത്ത ചട്ടലംഘനം, ഗവര്‍ണറെ അപമാനിച്ചു; മന്ത്രിയെ വിമര്‍ശിച്ച് രാജ്ഭവന്റെ പത്രക്കുറിപ്പ്
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനവുമായി രാജ്ഭവന്‍.
ഗവര്‍ണറുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച മന്ത്രിയുടെ നിലപാട് കടുത്ത ചട്ടലംഘനമാണെന്നും ഗവര്‍ണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാട്ടി രാജ്ഭവന്‍ പത്രക്കുറിപ്പ് ഇറക്കി.
ഗവര്‍ണര്‍ക്ക് പുറമെ ഗവര്‍ണറുടെ ഓഫീസിനേയും ഭരണഘടന പദവിയേയും മന്ത്രി പരസ്യമായി അപമാനിച്ചെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
Content Highlight: Bhatatamba issue; Rajbhavan criticise V.Sivankutty