14
July, 2025

A News 365Times Venture

14
Monday
July, 2025

A News 365Times Venture

സി.പി.ഐ.എമ്മിന്റെ യുദ്ധവിരുദ്ധ റാലിക്കിടെ ഇസ്രഈല്‍ പതാക വീശി, മുദ്രാവാക്യം വിളിച്ചു; 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Date:



Kerala News


സി.പി.ഐ.എമ്മിന്റെ യുദ്ധവിരുദ്ധ റാലിക്കിടെ ഇസ്രഈല്‍ പതാക വീശി, മുദ്രാവാക്യം വിളിച്ചു; 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: സി.പി.ഐ.എമ്മിന്റെ യുദ്ധവിരുദ്ധ റാലിക്കിടെ ഇസ്രഈല്‍ പതാക വീശുകയും ഇസ്രഈല്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത 52 കാരി അറസ്റ്റില്‍. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ നീത ബ്രൈറ്റ് ഫെര്‍ണാണ്ടസിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. സെന്‍ട്രല്‍ പൊലീസാണ് ജാഥയ്ക്കിടെ മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കിയ യുവതിയെ അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇന്നലെ എറണാകുളം നഗരത്തില്‍ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിക്കിടെയാണ് സംഭവം നടന്നത്. റാലിയിലേക്ക് കയറി വന്ന നീത ബ്രൈറ്റ് ഇസ്രഈല്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ഇസ്രഈല്‍ പതാത ഉയര്‍ത്തി കാണിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം റോഡ് തടസപ്പെടുത്തി റാലി സംഘടിപ്പിച്ചതിന് സി.പി.ഐ.എം നേതാക്കള്‍ക്കെതിരേയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഇറാനില്‍ അമേരിക്കയുടെ ഒത്താശയോടെ ഇസ്രഈല്‍ നടത്തുന്ന കടന്നാക്രമണത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് സി.പി.ഐ.എം സംസ്ഥാന വ്യാപകമായി യുദ്ധവിരുദ്ധ റാലികള്‍ സംഘടിപ്പിച്ചത്. ജൂണ്‍ 17, 18 തീയതികളിലായിരുന്നു റാലി.

ആയുധ വ്യാപാരികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്രഈലിന്റെയും സഖ്യകക്ഷികളുടേയും നയങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുകൊണ്ടുപോകാനായി ലോക്കല്‍, ഏരിയാ കേന്ദ്രങ്ങളിലാണ് സാമ്രാജ്യത്വവിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചത്.

പശ്ചിമേഷ്യയെ കുരുതിക്കളമാക്കുകയും, ലോകത്തെ യുദ്ധ ഭീതിയിലേക്ക് നയിക്കുകയും ചെയ്യുകയാണ് ഇസ്രഈലിന്റെ പ്രവര്‍ത്തനമെന്നും ഇറാന്‍ പോലൊരു പരമാധികാര രാഷ്ട്രത്തിനകത്ത് കടന്നുകയറി രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളേയും തകര്‍ക്കുകയെന്ന നയമാണ് ഇസ്രഈല്‍ സ്വീകരിച്ചിരിക്കുന്നതെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.

ഇറാനിലെ ഇസ്രഈല്‍ സംഘര്‍ഷത്തില്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

എല്ലാ മര്യാദകളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചാണ് അമേരിക്കയുടെ ഓത്താശയോടെ ഇസ്രഈല്‍ ഇറാനില്‍ ആക്രമം നടത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനെതിരെ ലോകം ഒന്നാകെ ശബ്ദമുയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഇറാനില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlight: 52-year-old woman arrested for waving Israeli flag and shouting slogans during CPI(M) anti-war rally




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related