20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

യു.എസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ട്; ട്രംപിനെ നൊബേലിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാന്‍

Date:

യു.എസ് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ട്; ട്രംപിനെ നൊബേലിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാന്‍

 

ഇസ്‌ലാമാബാദ്: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി പാകിസ്ഥാന്‍. പ്രദേശത്ത് സംഘര്‍ഷം വര്‍ധിക്കുന്നതില്‍ പാകിസ്ഥാന്‍ ആശങ്കയിലാണെന്നും ഇറാനെതിരായ അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

ഇറാനെതിരായ ആക്രമണം പിരുമുറുക്കം വര്‍ധിപ്പിക്കുന്നുവെന്നും ഇത് വളരെയധികം ആശങ്കകള്‍ സൃഷ്ടിക്കുന്നുവെന്നും കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് മേഖലയിലും അതിനപ്പുറത്തും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പാകിസ്ഥാന്റെ പ്രസ്താവനയില്‍ പറയുന്നു.

‘ജനങ്ങളുടെ ജീവനെയും സ്വത്തുക്കളെയും ബഹുമാനിക്കേണ്ടതിന്റെയും സംഘര്‍ഷം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെയും അനിവാര്യത ഞങ്ങള്‍ ഊന്നിപ്പറയുന്നു. എല്ലാ കക്ഷികളും അന്താരാഷ്ട്ര നിയമം, പ്രത്യേകിച്ച് അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കണം,’ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

യു.എന്‍ ചാര്‍ട്ടറില്‍ അധിഷ്ടിതമായി ചര്‍ച്ചകളുടേയും നയതന്ത്രത്തിന്റേയും പാത സ്വീകരിക്കുന്നതാണ് പ്രതിസന്ധികള്‍ സ്വീകരിക്കുന്നതിന്റെ ഏകമാര്‍ഗമെന്നും പാകിസ്ഥാന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

പാകിസ്ഥാന്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നോബേല്‍ സമ്മാനം നല്‍കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെയാണ് അമേരിക്ക അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ നിര്‍ണായക നയതന്ത്ര ഇടപെടല്‍ കണക്കിലെടുത്താണ് പാകിസ്ഥാന്‍ ട്രംപിനെ നാമനിര്‍ദേശം ചെയ്തതെന്നായിരുന്നു പാകിസ്ഥാന്‍ നല്‍കിയ വിശദീകരണം.

2026ല്‍ ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നാണ് പാകിസ്ഥാന്‍ എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.

ഇന്ത്യയെയും പാകിസ്ഥാനെയും സംബന്ധിച്ച് ട്രംപിന്റെ പ്രവര്‍ത്തനങ്ങളും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനായി അദ്ദേഹം കൊണ്ടുവരുന്ന ഉടമ്പടിയും ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപിന് നൊബേല്‍ നല്‍കണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്.

Content Highlight: Iran has the right to defend itself against US attacks; Pakistan responds after they  nominate Trump for Nobel Peace Prize




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related