8
July, 2025

A News 365Times Venture

8
Tuesday
July, 2025

A News 365Times Venture

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കാനൊരുങ്ങി ഇറാന്‍; ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

Date:

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കാനൊരുങ്ങി ഇറാന്‍; ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ)യുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കി ഇറാന്‍ പാര്‍ലമെന്റ്. പാര്‍ലമെന്റില്‍ ഹാജരായ 223 പ്രതിനിധികളില്‍ 221 പേര്‍ പ്രമേയത്തെ അനുകൂലിച്ചും ഒരാള്‍ പ്രമേയത്തെ എതിര്‍ത്തും വോട്ട് ചെയ്തു. ഒരാള്‍ പ്രമേയത്തില്‍ നിന്ന് വിട്ട് നിന്നു.

അമേരിക്ക ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെതുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടനയായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ ഭരണകൂടം തീരുമാനിച്ചതെന്ന് ഇറാന്‍ വാര്‍ത്ത മാധ്യമായ നൂര്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റ് പാസാക്കിയ ബില്‍ ഇറാന്റെ ഗാര്‍ഡില്‍ ഓഫ് കൗണ്‍സില്‍ അംഗീകരിക്കുന്നതോടെ നിയമം ആവും. ഇതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഭാവിയില്‍ നടത്തുന്ന ഏത് പരിശോധനക്കും ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അനുമതി വേണ്ടി വരും.

ഇസ്രഈല്‍- ഇറാന്‍ ആക്രമണത്തിനിടെ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇറാനിലെ ഫെര്‍ദോ, നതാന്‍സ്, എസ്ഫഹാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് അമേരിക്ക ആക്രമണം നടത്തിയത്.

ഈ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ ഇറാന്‍ ഭരണകൂടം വ്യക്തമാക്കുകയും ഖത്തറിലെ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ട്രംപിന്റെ നിര്‍ദേശപ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇറാന്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ട്രൂത്ത് സോഷ്യലിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിത്.

എന്നാല്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു, ഇറാന്റെ ആണവ പദ്ധതികളെ വൈകിപ്പിക്കാന്‍ മാത്രമേ അമേരിക്കക്ക് സാധിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

12 ദിവസം നീണ്ടുനിന്ന ഇസ്രഈല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനെ വൈകിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 30,000 പൗണ്ട് ബോംബുകള്‍ വിന്യസിച്ചത് ഇറാന്റെ ആണവ പദ്ധതിയെ തകര്‍ത്തുകളഞ്ഞുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതിനെ തിരുത്തുന്നതാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Content Highlight: Iran prepares to end cooperation with International Atomic Energy Agency; Parliament approves bill




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related