9
July, 2025

A News 365Times Venture

9
Wednesday
July, 2025

A News 365Times Venture

അടിയന്തരാവസ്ഥ മാത്രമല്ല; ഗാന്ധി വധവും ഗുജറാത്ത് കലാപവും പഠിപ്പിക്കണം; ഗവര്‍ണര്‍ക്ക് മറുപടിയുമായി വി. ശിവന്‍കുട്ടി

Date:

അടിയന്തരാവസ്ഥ മാത്രമല്ല; ഗാന്ധി വധവും ഗുജറാത്ത് കലാപവും പഠിപ്പിക്കണം; ഗവര്‍ണര്‍ക്ക് മറുപടിയുമായി വി. ശിവന്‍കുട്ടി

 

തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന അതിക്രമങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

അടിയന്തരാവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ഗുജറാത്ത് കലാപവും ആര്‍.എസ്.എസ് നിരോധനവും ഗാന്ധി വധവും മുഗള്‍ ഭരണവും കൂടി പഠിപ്പിക്കണമെന്നാണ് ശിവന്‍കുട്ടി മറുപടി നല്‍കിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ പാഠപുസ്തകം പരിഷ്‌ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് വിദ്യഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ഈ വര്‍ഷം പത്താം ക്ലാസ്സ് സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന വേളയിലും ഈ വിഷയം ഉള്‍പ്പെടുത്തുമെന്നാണ് മന്ത്രി അറിയിച്ചത്. ഇത്തരമൊരു കാലഘട്ടത്തില്‍ ഗവര്‍ണര്‍മാരുടെ അധികാരത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവാന്മാരാകേണ്ടതുണ്ടെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ സംഭവത്തില്‍ പ്രതികരണം നടത്തിയ ഗവര്‍ണര്‍ ആര്‍. വി. ആര്‍ലേക്കര്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനേക്കാള്‍ ആവശ്യം അടിയന്തരാവസ്ഥ കാലത്തെ അതിക്രമങ്ങള്‍ പഠിപ്പിക്കുന്നതായിരുന്നു എന്ന് പ്രതികരിക്കുകയായിരുന്നു.

അന്നത്തെ അതിക്രൂരമായ അതിക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച് ഉത്തരവാദികള്‍ ആരാണെന്നും രാജ്യത്തെ ജനാധിപത്യത്തെ ചവിട്ടി മെതിച്ചത് ആരാണെന്നും വിദ്യാര്‍ത്ഥികള്‍ മനസിലാക്കണമെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

അതേസമയം കാവിക്കൊടിയേന്തിയ സ്ത്രീ വിവാദത്തില്‍ ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ നിലപാടറിയിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കത്ത് നല്‍കും. സര്‍ക്കാര്‍ പരിപാടികളില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്നും അതാണ് പ്രോട്ടോക്കോള്‍ എന്നടക്കമുള്ള കാര്യങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തുക.

Content Highlight: Not just the Emergency; Gandhi’s assassination and Gujarat riots should be taught; V. Sivankutty responds to the Governor




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related