രാജ്യത്ത് മതാധിപത്യം; എല്ലാ മതങ്ങളും രാഷ്ട്രയ പാർട്ടികൾ രൂപീകരിച്ചിരിക്കുകയാണ്; വീണ്ടും വിവാദ പരാമർശവുമായി വെള്ളാപ്പള്ളി
ഇടുക്കി: വീണ്ടും വിവാദ പരാമർശവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
രാജ്യത്ത് മതാധിപത്യമാണെന്നും എല്ലാ മതങ്ങളും ഓരോ രാഷ്ട്രയ പാർട്ടികൾ രൂപീകരിച്ചിരിക്കുകയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമർശം.
ഇടുക്കി മുരിക്കാശേരിയിലെ എസ്.എൻ.ഡി.പി ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വെള്ളാപ്പള്ളി വർഗീയ പരാമർശങ്ങൾ നടത്തിയത്.
‘മുസ്‌ലിംങ്ങളെല്ലാം സംഘടിച്ച് ശക്തരായി എല്ലാ അവകാശങ്ങളും കൊണ്ടുപോയി, മുസ്‌ലിം ലീഗും കേരളം കോൺഗ്രസ്സും വോട്ടുബാങ്കായി മാറിയിരിക്കുന്നു. ലീഗിനെ നയിക്കുന്നത് തങ്ങന്മാരാണ്, കേരളാ കോൺഗ്രസിന് പിന്നിൽ പിതാക്കന്മാരുണ്ട്,’ വെള്ളാപ്പള്ളി പറഞ്ഞു.
മാറിമാറിവന്ന ഒരു സർക്കാരും എസ്.എൻ.ഡി.പി യെ സഹായിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം താൻ ജാതി പറയുമ്പോൾ മാത്രമാണ് പ്രശ്നമെന്നും മറ്റാരുപറഞ്ഞാലും പ്രശ്‌നമല്ലെന്നും പറഞ്ഞു.
‘ജാതിപറയുന്നത് എനിക്ക് അഭിമാനമാണ് അതുകൊണ്ട് ഞാൻ ഇനിയും ജാതി പറയും,’ അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ തന്റെ പ്രസ്താവനകൾ വളച്ചൊടിച്ച് നൽകിയെന്നും, മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിന് മുൻപും വെള്ളാപ്പള്ളി നിരവധി വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ ഒരു പടികൂടി കടന്ന് ഇടതുപക്ഷത്തിനെതിരെയും ആരോപണ ശരങ്ങൾ എറിയുന്നുണ്ട് അദ്ദേഹം.
Content Highlight: Religious dominance in the country; All religions have formed national parties; Vellappally makes controversial remarks again




