24
April, 2026

A News 365Times Venture

24
Friday
April, 2026

A News 365Times Venture

ഭൂമിയിലെ നരകമല്ല, ഇന്ത്യ മഹത്തായ രാജ്യം; കൈവിട്ട വാക്കിന് പിന്നാലെ വിശദീകരണവുമായി ട്രംപ്

Date:



World News


ഭൂമിയിലെ നരകമല്ല, ഇന്ത്യ മഹത്തായ രാജ്യം; കൈവിട്ട വാക്കിന് പിന്നാലെ വിശദീകരണവുമായി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റിനെത്തുടര്‍ന്നുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമവുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍.

ഇന്ത്യയെ മികച്ച രാജ്യമായാണ് താന്‍ കാണുന്നതെന്നും അവരെ നയിക്കുന്നത് തന്റെ വളരെ നല്ലൊരു സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയെ നരകതുല്യമായ ഇടം എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിശദീകരണം. ന്യൂദല്‍ഹിയിലെ അമേരിക്കന്‍ എംബസിയാണ് ട്രംപിന്റെ പ്രതികരണം അറിയിച്ചത്.

റേഡിയോ അവതാരകനായ മൈക്കല്‍ സാവേജ് പങ്കുവെച്ച ഒരു കുറിപ്പ് ട്രംപ് റീപോസ്റ്റ് ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അമേരിക്കയിലെ ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍, ഇന്ത്യയെയും ചൈനയെയും മറ്റ് ചില രാജ്യങ്ങളെയും നരകം (Hell Holes) എന്നാണ് സാവേജ് വിശേഷിപ്പിച്ചത്.

ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തതാണ് ട്രംപ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ഇന്ത്യയുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഊഷ്മളമായ ബന്ധം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതോടെയാണ് ഇന്ത്യയിലെ യു.എസ് എംബസി വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതരായത്.

ഇന്ത്യയെ പ്രസിഡന്റ് അഭിനന്ദിച്ചിട്ടുണ്ടെന്നും ‘ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, എന്റെ ഒരു അടുത്ത സുഹൃത്താണ് അവിടെ ഭരണനേതൃത്വത്തിലുള്ളത്’ എന്ന് അദ്ദേഹം പറഞ്ഞതായും വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ട്രംപ് എപ്പോഴാണ് ഈ പരാമര്‍ശം നടത്തിയത് എന്ന കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

ഈ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്.

‘ഞങ്ങള്‍ ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. അക്കാര്യം അവിടെ വിടുന്നു’ എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചത്

ട്രംപിന്റെ പരാമര്‍ശത്തിലും മോദി ഇതില്‍ പ്രതികരിക്കാത്തതിലും പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

 

Conant Highlight: US issues clarification on Donald Trump’s ‘hellhole’ letter repost controversy




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related