30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

ഡി.എം.കെ മന്ത്രിസഭയില്‍ സ്ഥാനമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും; ഭീഷണിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്

Date:



India


ഡി.എം.കെ മന്ത്രിസഭയില്‍ സ്ഥാനമില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും; ഭീഷണിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിര്‍ണായക തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് ഇനി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിഷ്പക്ഷ പാര്‍ട്ടിയായിരിക്കില്ലെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് ഇന്‍ ചാര്‍ജ് ഗീരിഷ് ചോഡങ്കര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ വളരണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമോ പ്രതിപക്ഷത്തോ ആയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ഡി.എം.കെ.യ്ക്ക് കേവലഭൂരിപക്ഷമായ വരുകയും കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ആവശ്യുപ്പെടുന്നതുമായ സാഹചര്യമുണ്ടായാല്‍ സംസ്ഥാന ഭരണ പങ്കാളിത്തം ആവശ്യപ്പെടാനാണ് തീരുമാനം.

ഡി.എം.കെയ്ക്ക് സ്വന്തം നിലയില്‍ കേവല ഭൂരിപക്ഷമായ 118 സീറ്റ് തനിച്ച് ലഭിച്ചാല്‍ പ്രതിപക്ഷ കക്ഷിയായി പ്രവര്‍ത്തിക്കാനുമാണ് നീക്കം. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ചോഡങ്കറിന്റെ പ്രസ്താവന.

തമിഴ്‌നാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം നടന്‍ വിജയ് മേധാവിയായ തമിഴക വെട്രി കഴകവുമായി മുന്നണി ബന്ധമുണ്ടാക്കാനാണ് ആഗ്രഹിച്ചിരുന്നത്. ഇത് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാനും സംഘടനയെ ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്താനും സഹായിക്കുമായിരുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം.

ഇതേ നിലപാട് തന്നെയായിരുന്നു രാഹുല്‍ ഗാന്ധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡി.എം.കെയുമായി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിന്റെ അതൃപ്തി കാരണമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരു പ്രചാരണത്തിലും രാഹുല്‍ ഗാന്ധിയും എം.കെ സ്റ്റാലിനും വേദി പങ്കിടാതിരുന്നതെന്നും ആരോപണമുണ്ട്. ഇത് വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു.

എന്നാല്‍ ഭരണ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഡി.എം.കെയുമായി പുതിയ ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ചോഡങ്കര്‍ പറഞ്ഞു.

അതേസമയം അധികാരം പങ്കിടില്ലെന്നും ഇത്തരം ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്ന് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു ഡി.എം.കെ സംഘടനാ സെക്രട്ടറി ആര്‍.എസ് ഭാരതിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയോ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ ഭരണ പങ്കാളിത്തം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തമിഴ്‌നാട് കോണ്‍ഗ്രസില്‍ നിലവില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. കോണ്‍ഗ്രസ് അധ്യക്ഷനായ ശെല്‍വപെരുന്തകെ രാജിവെക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ രാജിക്ക് ശേഷം സംസ്ഥാന- ജില്ലാ തലങ്ങളില്‍ വ്യാപകമായ അഴിച്ചുപണി നടത്താനാണ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശാനുസരണമാണ് നീക്കം.

Content Highlight: If DMK does not have a place in the cabinet, it will remain in the opposition; Tamil Nadu Congress threatens




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേരളത്തില്‍ ഭരണമാറ്റം; യു.ഡിഎഫ് ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍

  തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സാധ്യത പ്രവചിച്ച് ഭൂരിഭാഗം...