6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

വീണ്ടും പിന്മാറ്റം, ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം താത്കാലികമായി നിർത്തി യു,എസ്; സമാധാന ചർച്ചകൾ അവസാനിക്കുംവരെ ഇളവെന്ന് ട്രംപ്

Date:

വീണ്ടും പിന്മാറ്റം, ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം താത്കാലികമായി നിർത്തി യു,എസ്; സമാധാന ചർച്ചകൾ അവസാനിക്കുംവരെ ഇളവെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായി ഉണ്ടാക്കാനൊരുങ്ങുന്ന കരാറിന്റെ പശ്ചാത്തലത്തിൽ ഹോർമുസിലെ സൈനിക നടപടികൾ താത്കാലികമായി നിർത്തിവെക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇറാന്റെ തടസ്സങ്ങളെ മറികടന്ന് ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് അകമ്പടി നൽകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം എന്ന പേരിൽ അമേരിക്ക സൈനിക പദ്ധതി ആരംഭിച്ചത്.

പാകിസ്ഥാന്റെയും മറ്റ് രാജ്യങ്ങളുടെയും അഭ്യർത്ഥനപ്രകാരമാണ് പ്രോജക്റ്റ് ഫ്രീഡം നിർത്തിവെക്കാൻ ധാരണയിലെത്തിയതെന്ന് ട്രംപ് പറഞ്ഞു. കരാറിലെ ചർച്ചകൾ അവസാനിക്കുംവരെ സൈനിക നടപടികളിൽ ഇടവേളയുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കടൽമാർഗമുള്ള ചരക്കുനീക്കം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു താത്കാലിക നടപടി മാത്രമാണ് ഹോർമുസിലെ സൈനിക പദ്ധതിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് വക്താവ് മുമ്പ് പറഞ്ഞിരുന്നു. ഹോർമുസിൽ ഒരു സുരക്ഷിത ഇടനാഴി ഒരുക്കുക എന്നതാണ് ഈ സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കപ്പൽ ഉടമകളിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നും യു.എസിന് അനുകൂലമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ തടഞ്ഞുവച്ച കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുക എന്ന മാനുഷിക ദൗത്യമാണ് ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം എന്ന സൈനിക പദ്ധതിയുടെ ലക്ഷ്യമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

ഈ സൈനിക നടപടിയിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തിയാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കടലിടുക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഇറാൻ സൈന്യം മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ട്രംപ് ഇറാന്റെ വാദത്തെ തള്ളി.

Content Highlight : US temporarily suspends Operation Project Freedom; Trump says it will remain suspended until peace talks are concluded




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related