9
May, 2026

A News 365Times Venture

9
Saturday
May, 2026

A News 365Times Venture

തമിഴ്‌നാട്ടില്‍ ഇനി വിജയ് യുഗം; കോണ്‍ഗ്രസിനൊപ്പം CPIM, CPI, VCK പിന്തുണയോടെ അധികാരത്തിലേക്ക്

Date:



national news


തമിഴ്‌നാട്ടില്‍ ഇനി വിജയ് യുഗം; കോണ്‍ഗ്രസിനൊപ്പം CPIM, CPI, VCK പിന്തുണയോടെ അധികാരത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തൂക്കുസഭ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട്, നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം സ്വന്തമാക്കി.

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സി.പി.ഐ.എം, സി.പി.ഐ, തോള്‍ തിരുമാവളവന്റെ വി.സി.കെ എന്നീ പാര്‍ട്ടികള്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് ടി.വി.കെ എത്തിയത്

തെരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടി.വി.കെ മാറിയിരുന്നു. എന്നാല്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതിനാല്‍ ഒരു സീറ്റ് ഒഴിയേണ്ടി വന്നതോടെ പാര്‍ട്ടിയുടെ അംഗബലം 107 ആയി കുറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിനായി 11 എം.എല്‍.എമാരുടെ പിന്തുണ കൂടി വിജയ്ക്ക് ആവശ്യമായിരുന്നു.

അഞ്ച് എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന്റെ പിന്തുണയാണ് ആദ്യം പാര്‍ട്ടിക്ക് ലഭിച്ചത്. ഇതോടെ ആറ് എം.എല്‍.എമാരുടെ പിന്തുണയ്ക്കായി ടി.വി.കെയുടെ കാത്തിരിപ്പ്.

ശേഷം നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ട് വീതം എം.എല്‍.എമാരുള്ള സി.പി.ഐ.എം, സി.പി.ഐ, വി.സി.കെ എന്നീ പാര്‍ട്ടികള്‍ കൂടി പിന്തുണ നല്‍കിയതോടെ അംഗബലം കൃത്യം 118ല്‍ എത്തി

ഇന്ന് വൈകീട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിന് ശേഷം വിജയ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി ദല്‍ഹിയില്‍ വെച്ചാണ് ഇടത് പാര്‍ട്ടികളുടെ പിന്തുണ സംബന്ധിച്ച വിവരം അറിയിച്ചത്. വിജയ്‌യുടെ ഔദ്യോഗിക കത്ത് ലഭിച്ചതായി സി.പി.ഐ.എം നേതാവ് പി. ഷണ്‍മുഖവും സ്ഥിരീകരിച്ചു.

ദശകങ്ങള്‍ നീണ്ട ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികളുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ ടി.വി.കെ തമിഴ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നത്.

വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെ എന്ന നിലപാടാണ് മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തേക്ക് തടസ്സപ്പെടുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ഡി.എം.കെ നേതാവ് കനിമൊഴി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

 

Content Highlight: Vijay-led TVK has secured the absolute majority to form the government in Tamil Nadu.

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ത്യന്‍ ജനാധിപത്യം മുല്ലപ്പൂ വിപ്ലവമല്ല; ജമാഅത്തെ ഇസ്‌ലാമിയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ്

  കോഴിക്കോട്: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ വിമര്‍ശനമുന്നയിച്ച ജമാഅത്തെ ഇസ്‌ലാമി ശൂറ...