ആറു പതിറ്റാണ്ടിന് ശേഷം ആദ്യമായി സമ്പൂർണ മന്ത്രിസഭ; മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പുതിയ സർക്കാർ അധികാരത്തിൽ കയറാനിരിക്കെ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ.
ഇത്തവണ കോൺഗ്രസിൽ നിന്നും 11 മന്ത്രിമാരാണുള്ളത്, ലീഗിൽ നിന്ന് 5 പേരും. സാമുദായിക മാനദണ്ഡങ്ങൾ മൂലമുള്ള പരിമിതി കാരണം അർഹതയുള്ള പലരെയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കേണ്ടി വന്നു എന്ന് സതീശൻ പറഞ്ഞു.
ആറു പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് യു.ഡി.എഫിന്റെ സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ കൂട്ടിച്ചർത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്‌പീക്കറും, ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്‌പീക്കറും ആകുമെന്ന് നിയുക്ത മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വി.ഡി.സതീശൻ – (ധനം, തുറമുഖം, നിയമം) രമേശ് ചെന്നിത്തല ( ആഭ്യന്തരം, വിജിലൻസ്) സണ്ണി ജോസഫ് (റവന്യൂ) എ.പി. അനിൽകുമാർ ( ആരോഗ്യം) കെ.മുരളീധരൻ ( വൈദ്യുതി) പി.സി.വിഷ്ണുനാഥ് ( ടൂറിസം, സാംസ്‌കാരികം) എം.ലിജു ( എക്‌സൈസ്, സഹകരണ), ടി.സിദ്ദിഖ് ( വനം) ബിന്ദു കൃഷ്ണ (വനിത, ശിശുക്ഷേമ വകുപ്പ്) ഒ.ജെ.ജനീഷ് (യുവജനക്ഷേമം) റോജി എം. ജോൺ (ഉന്നത വിദ്യാഭ്യാസം) കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണൻ (ടേം വ്യവസ്ഥയിൽ എസ്.സി, എസ്.ടി വകുപ്പ്) എന്നിവരാണ് പ്രഖ്യാപിച്ച മന്ത്രിമാർ.
അതേസമയം നാളെ അധികാരത്തിലേറുന്ന മന്ത്രിസഭയിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്‌ലിം ലീഗ് 5 മന്ത്രിമാരെയും പ്രഖ്യാപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ.ഷം. സുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും. രണ്ടര വർഷത്തിന് ശേഷം കോഴിക്കോടുനിന്ന് പാറക്കൽ അബ്ദുല്ല മന്ത്രിയാകുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഏതെല്ലാം വകുപ്പുകളാകും ലഭിക്കുക എന്ന് പ്രഖ്യാപിച്ചിട്ടില്ല.
Content Highlight: First full cabinet after six decades; V.D. Satheesan announces ministers




