17
May, 2026

A News 365Times Venture

17
Sunday
May, 2026

A News 365Times Venture

പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കന്‍ താത്പര്യങ്ങളെ സംരക്ഷിക്കുന്നത് തുടര്‍ന്നാല്‍ ഇറാന്റെ ക്ഷമ നശിക്കും; മുന്നറിയിപ്പുമായി ഇറാന്‍

Date:



World


പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കന്‍ താത്പര്യങ്ങളെ സംരക്ഷിക്കുന്നത് തുടര്‍ന്നാല്‍ ഇറാന്റെ ക്ഷമ നശിക്കും; മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കന്‍ താത്പര്യങ്ങളെ സേവിക്കുന്നത് തുടര്‍ന്നാല്‍ രാജ്യത്തിന്റെ ക്ഷമ നശിച്ചേക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയുടെ മുഖ്യ ഉപദേഷ്ടാവ്.

പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളെ വര്‍ഷങ്ങളായി സുഹൃത്തുക്കളായും സഹോദരന്മാരുമാായാണ് കാണ്ടിരുന്നതെന്നും എന്നാല്‍ ഇറാന്റെയും ഫലസ്തീന്റെയും ശത്രുക്കളുമായി സഖ്യമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും ഉപദേഷ്ടാവായ മുഹമ്മദ് മൊഖ്ബര്‍ പറഞ്ഞു.

‘സ്വന്തം സ്വാതന്ത്ര്യം വിറ്റ് കൊണ്ട് തങ്ങളുടെ ഭൂമിയും വീടുകളും ഫലസ്തീന്റെയും ഇറാന്റെയും ശത്രുക്കള്‍ക്കളുടെ കൈവശം വെച്ച് കൊടുത്തു,’ അദ്ദേഹം പറഞ്ഞു.

യു.എസ്- ഇസ്രഈല്‍ ആക്രമണങ്ങളില്‍ ഇറാന്‍ സംയമനം പാലിച്ചുവെന്നും യു.എ.ഇ പോലുള്ള രാജ്യങ്ങളെ പ്രതിരകാര ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിച്ചുവെന്നും മൊഖ്താര്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ ആ രാജ്യങ്ങള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ താവളങ്ങളായി പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നാല്‍ ഇറാന്റെ ക്ഷമ നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്ത യുദ്ധത്തിനിടയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും ചരിത്രത്തിലെ വലിയ വഴിത്തിരവെന്നായിരുന്നു സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇസ്രഈലിന്റെ വിശേഷണം. എന്നാല്‍ യു.എ.ഇ ഇത് നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഇത് പൊറുക്കാനാവാത്ത തെറ്റാണെന്നും കണക്ക് പറയിപ്പിക്കുമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ യുദ്ധം ആരംഭിച്ചത്. അമേരിക്കയുടെയും ഇസ്രഈലിന്റെയും സംയുക്താക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പിന്നാലെയാണ് അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിലേക്കും ഇസ്രഈലിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

Content Highlight: Iran warns that if Persian Gulf countries continue to protect American interests, Iran’s patience will run out




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related