13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

പ്രതിപക്ഷം എസ്.ഐ.ആറിനെ എതിര്‍ക്കുന്നത് സുതാര്യതയോടുള്ള ഭയം കൊണ്ട്; ധാമി

Date:

പ്രതിപക്ഷം എസ്.ഐ.ആറിനെ എതിര്‍ക്കുന്നത് സുതാര്യതയോടുള്ള ഭയം കൊണ്ട്; ധാമി

ഡെറാഡൂണ്‍: പ്രതിപക്ഷ പാര്‍ട്ടികള്‍ എസ്.ഐ.ആറിനെ എതിര്‍ക്കുന്നത് സുതാര്യതയോടുള്ള ഭയം കൊണ്ടാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി.

വ്യാജ വോട്ടര്‍മാര്‍, നുഴഞ്ഞുകയറ്റക്കാര്‍, വോട്ടര്‍ പട്ടികയില്‍ തെറ്റായി പേര് ഉള്‍പ്പെടുത്തിയവര്‍ എന്നിവരെ തിരിച്ചറിയാനും നീക്കം ചെയ്യുന്നതിനുമാണ് എസ്.ഐ.ആര്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ധാമി പറഞ്ഞു.

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഉണ്ടായിരുന്ന കാലത്തും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിരുന്നുവെന്നും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കപടതയാണെന്നും ധാമി പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ എട്ട് മുതലാണ് ഉത്തരാഖണ്ഡില്‍ എസ്.ഐ.ആര്‍ പ്രക്രിയ ആരംഭിക്കുന്നത്.
പ്രാഥമിക പരിശോധനയില്‍ മാത്രം 4.5 ലക്ഷത്തിലധികം പേരുകള്‍ ഉത്തരാഖണ്ഡിലെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്

ഏക സിവില്‍ കോഡ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍.

Content Highlight: Opposition opposes SIR out of fear of transparency: Dhami




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related