24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

കേന്ദ്ര സേനയ്ക്ക് കേരളത്തില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തും; ഇ.ഡി റെയ്ഡില്‍ പ്രതികരിച്ച് ഇ.പി. ജയരാജന്‍

Date:

കേന്ദ്ര സേനയ്ക്ക് കേരളത്തില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തും; ഇ.ഡി റെയ്ഡില്‍ പ്രതികരിച്ച് ഇ.പി. ജയരാജന്‍

തിരുവന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റ വീട്ടിലുള്‍പ്പെടെ നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡ് സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജന്‍. റെയ്ഡിനെ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും പ്രതികരിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു. ഇ.ഡിയുടെ ഇത്തരം സമീപനം തുടര്‍ന്നാല്‍ കേന്ദ്ര സേനയ്ക്ക് കേരളത്തില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേന്ദ്ര സേനയായ ഇ.ഡി ഇത്തരത്തിലൊരു ഇടപെടല്‍ നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെ അറിയിച്ചിരിക്കണം. മാത്രമല്ല ഉന്നത പൊലീസ് മേധാവികളെയും അറിയിച്ചിരിക്കണം. ഇത് ആരെയും അറിയിക്കാതെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ അധിരാകത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ മേലുള്ള കടന്നുകയറ്റമാണിത്.

രമേശ് ചെന്നിത്തല അതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇത്തരത്തിലൊരു തെറ്റായ നിലപാട് കേന്ദ്ര സേനയും ഇ.ഡിയും സ്വീകരിച്ചാല്‍ ഒരു സംസ്ഥാന ഗവണ്‍മെന്റ് ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിനെയും കേന്ദ്രത്തെയും അറിയിക്കേണ്ടതാണ്. അങ്ങനെ ഒരു നിലപാടും സ്വീകരിച്ചതായി അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയില്‍ നിന്നും ഇത് സംബന്ധിച്ച് പ്രതികരണങ്ങളില്ല.

മുഖ്യമന്ത്രി കഴിഞ്ഞ രണ്ട് ദിവസമായി ദല്‍ഹിയിലാണ്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കേന്ദ്ര സേനയെ ഉപയോഗിച്ചുകൊണ്ട് നിയമ വിരുധമായി ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാര പരിധിയെ മറികടന്നുകൊണ്ട് റെയ്ഡ് നടത്തുന്നത് തെറ്റായ നടപടി. ഇത് തുടര്‍ന്നാല്‍ കേന്ദ്ര സേനയ്ക്ക് കേരളത്തില്‍ എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തും,’ ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സി.എം.ആര്‍.എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകള്‍ അടക്കമുള്ളയിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കഴിഞ്ഞ ദിവസം (ബുധന്‍) റെയ്ഡ് നടത്തിയത്. ഇതോടെ ഇ.ഡിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ പിണറായിയുടെ വീടിന് മുന്നിലെത്തിയിരുന്നു. റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് സി.പി.ഐ.എം നടത്തിയത്.

Content Highlight: ED Raids at Pinarayi Vijayan’s Home: E.P Jayarajan Criticize Congress And Central Force




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related