30
May, 2026

A News 365Times Venture

30
Saturday
May, 2026

A News 365Times Venture

കോക്രോച്ചുകള്‍ക്ക് തിരിച്ചടി; അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന ആവശ്യം തള്ളി ദല്‍ഹി കോടതി

Date:

കോക്രോച്ചുകള്‍ക്ക് തിരിച്ചടി; അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന ആവശ്യം തള്ളി ദല്‍ഹി കോടതി

ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) എക്സ് അക്കൗണ്ട് ഉടനടി അണ്‍ബ്ലോക്ക് ചെയ്യണമെന്ന ആവശ്യം നിരസിച്ച് ദല്‍ഹി ഹൈക്കോടതി. പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും എക്‌സിനോടും കോടതി മറുപടി തേടിയിട്ടുണ്ട്.

ഇന്റലിജന്‍സ് ബ്യൂറോയുടെ വിവരങ്ങള്‍ മുന്‍നിര്‍ത്തി ദേശീയ സുരക്ഷാ കാരണങ്ങളാലാണ് മെയ് 21ന് ഐ.ടി ആക്ട് സെക്ഷന്‍ 69എ പ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് ആണ് ഈ ഹരജി പരിഗണിച്ചത്.

‘ഈ വിഷയത്തില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ട്. ഇതിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകാം,’ എന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ എതിര്‍ഭാഗത്തിന്റെ വിശദീകരണം കേട്ടതിനുശേഷം മാത്രമേ അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.

ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇപ്പോഴും ശൈശവാവസ്ഥയിലാണെന്നും അവ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് കൗരവ് അഭിപ്രായപ്പെട്ടു.

നേരത്തെ ചില അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ട കേസുകളില്‍ നിന്ന് ഇതിന് വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആ കേസുകളില്‍ ചില പോസ്റ്റുകള്‍ മാത്രമാണ് ആക്ഷേപകരമായിരുന്നത്, എന്നാല്‍ ഈ കേസില്‍ അക്കൗണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മൊത്തത്തില്‍ തന്നെ ഒരുപക്ഷേ ആക്ഷേപകരമായിരിക്കാം എന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

ഐ.ടി നിയമപ്രകാരമുള്ള റിവ്യൂ കമ്മിറ്റി ഈ ബ്ലോക്കിങ് ഉത്തരവ് പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജൂലൈ ഏഴിനകം കമ്മിറ്റി തീരുമാനം റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

നിലവില്‍ വിദേശത്തുള്ള അഭിജിത് ദീപ്കെയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാനും കോടതി അനുമതി നല്‍കി.

 

Content  Highlight: Delhi High Court rejects Cockroach Janata Party’s demand to immediately unblock X account.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related