24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

ഭരണഘടനാ വിരുദ്ധം; മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള പശ്ചിമ ബംഗാള്‍ നടപടിക്കെതിരെ എ.ഐ. എം.പി.എല്‍.ബി

Date:



India


ഭരണഘടനാ വിരുദ്ധം; മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള പശ്ചിമ ബംഗാള്‍ നടപടിക്കെതിരെ എ.ഐ. എം.പി.എല്‍.ബി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ അംഗീകൃത മദ്രസകളിലും അസംബ്ലികളില്‍ വന്ദേഭാരതം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി).

ഈ ഉത്തരവ് മൗലികാവാകാശങ്ങളുടെ ലംഘനമാണെന്നും ഉത്തരവ് പിന്‍വലിക്കുകയോ മുസ്‌ലിം വിദ്യാര്‍ത്ഥികളെ അതില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മതേതര, ജനാധിപത്യ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബോര്‍ഡ് പറഞ്ഞു.

ഒരു വിദ്യാര്‍ത്ഥിയെ അവരുടെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ഒരു ഗാനമോ വാചകമോ ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 19, 25, 28(3) എന്നിവയുടെ വ്യക്തമായ ലംഘനമാണെന്ന് ബോര്‍ഡിന്റെ വക്താവ് എസ്.ക്യു.ആര്‍ ഇല്യാസ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു

ഒരു മതേതര രാഷ്ട്രം ഒരു സമുദായത്തിന്റെ മതപരമോ സാംസ്‌കാരികമോ ആയ പാരമ്പര്യങ്ങള്‍ മറ്റൊരു സമുദായത്തില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഇല്യാസ് കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഇന്ത്യന്‍ സര്‍ക്കാര്‍ ഒരിക്കലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വന്ദേമാതരം ചൊല്ലല്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും തങ്ങളുടെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Content Highlight: Unconstitutional; AI MPLB opposes West Bengal’s move to make Vande Mataram mandatory in madrasas




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related