17
June, 2026

A News 365Times Venture

17
Wednesday
June, 2026

A News 365Times Venture

അടുക്കളയെ വീണ്ടും പൊള്ളിച്ച് കേന്ദ്രം; സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടികുറച്ചു- ഇനി നാലെണ്ണം മാത്രം

Date:

അടുക്കളയെ വീണ്ടും പൊള്ളിച്ച് കേന്ദ്രം; സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടികുറച്ചു: ഇനി നാലെണ്ണം മാത്രം

ന്യൂദല്‍ഹി: വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒമ്പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നത് നാലായിട്ടാണ് കുറച്ചിരിക്കുന്നത്.

ഈ പദ്ധതി വഴി ഉപഭോക്താക്കള്‍ക്ക് 14.2 കിലോയുടെ ഒരു സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. പുതിയ തീരുമാന പ്രകാരം പ്രതിവര്‍ഷം ആദ്യത്തെ നാല് സിലിണ്ടറുകള്‍ക്ക് 642 രൂപയായിരിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ ഖനൂജ പറഞ്ഞു.

2016 മെയ് മാസത്തില്‍ ആരംഭിച്ച ഫ്ലാഗ്ഷിപ്പ് പദ്ധതി പ്രകാരം, ഗുണഭോക്താക്കള്‍ക്ക് തുടക്കത്തില്‍ പ്രതിവര്‍ഷം 14.2 കിലോഗ്രാം സബ്‌സിഡിയുള്ള 12 എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ക്വാട്ട ഒമ്പത് സിലിണ്ടറുകളായി കുറച്ചത്.

കഴിഞ്ഞ ദിവസം എല്‍.പി.ജി സിലിണ്ടറിന്റെ വില 29 രൂപ വര്‍ധിപ്പിച്ചിരുന്നു.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യത്ത് പാചകവാതക വിലയില്‍ വര്‍ധനയുണ്ടാകുന്നത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് എല്‍.പി.ജി വില വര്‍ധനയ്ക്കുളള കാരണമെന്നാണ് കേന്ദ്രത്തിന്റെ വാദം. പുതുക്കിയ നിരക്കുകള്‍ 2026 ജൂണ്‍ 7 മുതല്‍ നിലവില്‍ വന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.

വില വര്‍ധനവോടെ ദല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി ഉയര്‍ന്നു. പുതിയ നിരക്കിന് പിന്നാലെ കേരളത്തില്‍ സിലിണ്ടര്‍ വില 951 രൂപ കടന്നു.

കോഴിക്കോട് 950.50 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ പുതിയ നിരക്ക്. പ്രാദേശിക നികുതികളും ട്രാന്‍സ്പോര്‍ട്ടേഷന്‍ ചെലവുകളും കണക്കിലെടുക്കുമ്പോള്‍ മറ്റ് ജില്ലകളില്‍ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.

Content Highlight: The center has once again burnt the kitchen; the number of subsidized cylinders has been reduced: only four now




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഏതെങ്കിലും ഷോപ്പിങ് മാളില്‍ മോഷണം നടന്നേക്കാം, അതുകൊണ്ട് എല്ലാ ഷോപ്പിങ് മാളും നിങ്ങള്‍ അടച്ചിടണം; നിരോധനത്തെ പരിഹസിച്ച് ടെലിഗ്രാം

ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ ടെലിഗ്രാം പ്ലാറ്റ്ഫോമിന് താത്കാലിക നിയന്ത്രണം...

ഇറാനുമായുള്ള ധാരണാപത്രത്തിലെ വിവരങ്ങള്‍ ഇസ്രഈലിനോട് പങ്കുവയ്ക്കാന്‍ വിസമ്മതിച്ച് യു.എസ്

ഇറാനുമായുള്ള ധാരണാപത്രത്തിലെ വിവരങ്ങള്‍ ഇസ്രഈലിനോട് പങ്കുവയ്ക്കാന്‍ വിസമ്മതിച്ച് യു.എസ് വാഷിങ്ടണ്‍: ഇറാനുമായുള്ള ധാരണാപത്രത്തിലെ...