13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

നോ എന്‍ട്രി; സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ വിലക്ക്

Date:

നോ എന്‍ട്രി; സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ വിലക്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമങ്ങള്‍ക്ക് പോലും അനുമതിയില്ലാതെ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാന്‍ കഴിയില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ ഒരാഴ്ച മുന്‍പ് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫീസുകളിലേക്കും പൂര്‍ണമായി വ്യാപിപ്പിച്ചിരിക്കുന്നത്.

പൊതുസന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയ നിയന്ത്രണം കാട്ടിയാണ് മാധ്യമ പ്രവര്‍ത്തകരെയും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ വിലക്കുന്നത്. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരാഴ്ച മുന്നേ തുടങ്ങിയ നിയന്ത്രണങ്ങളാണ് മറ്റ് മന്ത്രിമാരുടെ ഓഫീസിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

ബന്ധപ്പെടേണ്ട വകുപ്പില്‍ നിന്നുള്ള പ്രത്യേക ശിപാര്‍ശ കത്ത് ഇല്ലാതെ, സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയിട്ടുള്ള അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെപ്പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോണ്‍മെന്റ് ഗേറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പരിശോധനകള്‍ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്.

മുമ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് അടഞ്ഞുകിടഞ്ഞിരുന്ന സമര ഗേറ്റ് എന്നറിയപ്പെടുന്ന നോര്‍ത്ത് ഗേറ്റ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തുറന്ന് കൊടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുന്നത്. യു.ഡി.എഫ് നേരത്തെ പ്രതിപക്ഷത്ത് ഇരിക്കവെ സെക്രട്ടറിയേറ്റിലെ നിയന്ത്രണങ്ങളെ വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ തീരുമാനമാണ് പിണറായി വിജയന്‍ സര്‍ക്കാരും തുടര്‍ന്ന് കൊണ്ടുപോവുന്നത്.

Content Highlight: No entry; Media ban again at the Secretariat




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related