യു.ഡി.എഫ് പറഞ്ഞതല്ല പാലിക്കുന്നത്; കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെ പറ്റിക്കല്‍ സമീപനത്തിന്റെ ഭാഗം: എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ആളെ പറ്റിക്കുന്ന സമീപനത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്‍.
ഓര്‍ഡിനറി ബസ് എന്ന് മാത്രമല്ലല്ലോ പറഞ്ഞിരുന്നതെന്നും പറയുന്നതല്ല യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
പരിപാടിയില്‍ നിന്ന് സി.പി.ഐ.എം എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുമെന്നും സി.പി.ഐ.എം സഹകരിക്കുന്നില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം, ഏതു ഭാഗത്തേക്കും പോകാം, ടൂറിസം പോലെ ഉപയോഗിക്കാം തുടങ്ങി എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഏതാണ്ട് ആയിരം ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മലബാറില്‍ തീരേ ഓര്‍ഡിനറി ബസുകളില്ല. പിന്നെയും കൂടുതലായി കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുള്ളത് തിരുവനന്തപുരത്താണ്. എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഇത്രത്തോളം സൗജന്യം കൊടുത്തതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എന്നാല്‍ യു.ഡി.എഫ് പറഞ്ഞതില്‍ നിന്ന് പിന്നോട്ടേക്ക് പോയി എന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘21,000 രൂപ ആശാ വര്‍ക്കര്‍മാര്‍ക്ക് കൊടുക്കുമെന്ന് പറഞ്ഞിട്ട്, ചുരുങ്ങിയ പണം നല്‍കി അവസാനിപ്പിക്കുകയാണ് ചെയ്തത്. യു.ഡി.എഫ് പറയുന്നതല്ല ചെയ്യുന്നതെന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ്. സൗജന്യയാത്ര ആളെപ്പറ്റിക്കല്‍ സമീപനത്തിന്റെ ഭാഗമായതിനാല്‍ പാര്‍ട്ടി വിട്ട്‌നില്‍ക്കും.
Content Highlight: UDF does not follow what it says; KSRTC free travel is part of its approach of cheating people: MV Govindan




