14
June, 2026

A News 365Times Venture

14
Sunday
June, 2026

A News 365Times Venture

ചില അവതാരങ്ങളെ അടുപ്പിച്ചത് ന്യൂനപക്ഷങ്ങള്‍ അകലാന്‍ കാരണമായി- പിണറായി ഭരണകാലത്തെ നിലപാടിനെ വിമര്‍ശിച്ച് ബിനോയ് വിശ്വം

Date:



Kerala


ചില അവതാരങ്ങളെ അടുപ്പിച്ചത് ന്യൂനപക്ഷങ്ങള്‍ അകലാന്‍ കാരണമായി: പിണറായി ഭരണകാലത്തെ നിലപാടിനെ വിമര്‍ശിച്ച് ബിനോയ് വിശ്വം

തൃശൂര്‍: കഴിഞ്ഞ പിണറായി വിജയന്‍ ഭരണകാലത്ത് സി.പി.ഐ.എമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചില അവതാരങ്ങളെ അടുപ്പിച്ചത് ന്യൂനപക്ഷങ്ങള്‍ അകലാന്‍ കാരണമായെന്നാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

തൃശൂരില്‍ ഇ.എം.എസ് സ്മൃതി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ന്യൂനപക്ഷങ്ങള്‍ നമ്മളെ ബന്ധുക്കളായി കണ്ടുവെന്നും അവര്‍ അകലാന്‍ നമ്മളോട് അടുത്തുവന്ന അവതാരങ്ങള്‍ കാരണമായോ എന്ന് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. താത്ാലിക ലാഭത്തിനായി വരുന്നവര്‍ ബന്ധുക്കള്‍ അല്ലെന്നും ആ അവതാരങ്ങള്‍ നമ്മളെ റാഞ്ചിക്കൊണ്ടുപോവില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മളെ തേടിവരുമെന്നും സൂക്ഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞ അവതാരങ്ങള്‍ അടുത്തേക്ക് വന്നോ കയറിയോ സ്വാധീനിച്ചോ എന്ന് പരിശോധിക്കണം. ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. അവതാരങ്ങള്‍ സ്വാധീനിച്ചോ എന്ന ചോദ്യം ചോദിക്കാന്‍ ആരും ഭയക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങള്‍ ബന്ധുക്കളായി കണ്ടത് നമ്മളെ ബന്ധുക്കളായിട്ടാണ്. നമ്മളെ തേടിവരുമെന്നും നാം സൂക്ഷിക്കണമെന്നും നാം അകറ്റിനിര്‍ത്തണമെന്നും സഖാവ് പിണറായി വിജയന്‍ പറഞ്ഞ ആ അവതാരങ്ങള്‍ പിന്നെപ്പിന്നെ അടുത്തേക്ക് വന്ന് അകത്ത് കയറിയോ നമ്മളെ സ്വാധീനിച്ചോ, നമ്മുടെ ബന്ധുക്കള്‍ നമ്മളില്‍ നിന്ന് അകത്ത് പോകാന്‍ നിമിത്തമായോ എന്ന ചോദ്യം ചോദിക്കാന്‍ ഭയപ്പെടാന്‍ പാടില്ല,’ ബിനോയ് വിശ്വം പറഞ്ഞു.

സി.പി.ഐ.എമ്മും സി.പി.ഐ.യും പരസ്പരം പടവെട്ടിയപ്പോള്‍ ശത്രുക്കള്‍ വളര്‍ന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ ശത്രുക്കള്‍ കോട്ടകള്‍ കീഴടക്കി കേരളം വരെ എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസംഗത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളായ എസ്.എഫ്.ഐക്കും എ.ഐ.എസ്.എഫിനുമെതിരെയും സി.പി.ഐ നേതാവ് വിമര്‍ശനമുന്നയിച്ചു. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. പുതിയ തലമുറയിലേക്ക് നമ്മള്‍ പറയുന്ന കനപ്പെട്ട കാര്യങ്ങള്‍ എത്തുന്നില്ല. യുവതലമുറയെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റാന്‍ പറ്റാത്തത് ഗൗരവമുള്ള കാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Content Highlight: CPI Leader Binoy Viswam Criticized Stands Taken by CPIM During Pinarayi Vijayan Tenure




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പ്രവാസി പെന്‍ഷന്‍ കുടിശ്ശിക: കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്ഷേമബോര്‍ഡ്: നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തണം

കൊച്ചി: പ്രവാസി പെന്‍ഷന്‍ വിതരണം തുടര്‍ച്ചയായി വൈകുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ കുടിശ്ശിക...