18
June, 2026

A News 365Times Venture

18
Thursday
June, 2026

A News 365Times Venture

ലോകകപ്പ് കാണുന്നവര്‍ക്ക് പവര്‍ കട്ട്‌ ബുദ്ധിമുട്ടാവുന്നു; അത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Date:

ലോകകപ്പ് കാണുന്നവര്‍ക്ക് പവര്‍ കട്ട്‌ ബുദ്ധിമുട്ടാവുന്നു; അത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്ന വൈദ്യുതി നിയന്ത്രണം ലോകകപ്പ് കാണുന്നവര്‍ക്ക് പ്രയാസമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിയന്ത്രണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ലോകമാകെ ലോകകപ്പ് ഹരത്തിലാണിപ്പോള്‍. നമ്മുടെ നാട്ടിലെ ആളുകളും അതിന്റെ ഭാഗമായി വലിയ തോതില്‍ ലോകകപ്പ് മത്സരം കാണുന്നവരാണ്. ഇപ്പോള്‍ നടപ്പാക്കുന്ന വൈദ്യുതി നിയന്ത്രണം വലിയ രീതിയില്‍ പ്രയാസമുണ്ടാക്കുന്നതാണ്. വൈദ്യുതി നിയന്ത്രണം ഈ ഘട്ടത്തില്‍ ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ട്,’ പിണറായി പറഞ്ഞു.

വൈദ്യുതി മേഖല അത്ര പ്രതിസന്ധിയിലാണെന്ന് തോന്നുന്നില്ലെന്നും പിണറായി പറഞ്ഞു. ലോഡ് ഷെഡ്ഡിങ്ങിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവമായി സര്‍ക്കാര്‍ കാര്യങ്ങള്‍ ആലോചിക്കണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നത്തെ ഘട്ടത്തില്‍ അത് നടപ്പാക്കുന്നത് വലിയ പ്രയാസങ്ങളുണ്ടാക്കുന്നത്. പ്രത്യേകിച്ച് ആളുകള്‍ക്ക് വലിയ പ്രശ്‌നമാവുന്നുണ്ട്. അത് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇത് രാഷ്ട്രീയമായി പറയുന്ന കാര്യമല്ല. നാട്ടിന്റെ വികാരമാണ്. അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്ത് സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചതിനെയും പിണറായി വിമര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചതിനെക്കുറിച്ചാണ് വിമര്‍ശനം.

അന്താരാഷ്ട്ര യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ നേരിട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇത് ഭരണഘടനാ കീഴ്വഴക്കങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും ലംഘനമാണെന്ന് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ വിഷയത്തില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും കണ്ടിട്ടില്ല. നമ്മുടെ പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം വല്ലാതെ കാണിക്കുന്നുണ്ടെന്ന് പൊതുവെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കിട്ടിയ അവസരം ശരിയായി ഉപയോഗിക്കാനാണ് ഗവര്‍ണറും ശ്രമിക്കുന്നതെന്നാണ് തോന്നുന്നത്.

എന്തുകൊണ്ടാണ് അത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് സ്വീകരിക്കാനാവാത്തത്. അവിടെയാണ് വിധേയത്വത്തിന്റെ പ്രശ്നം വരുന്നത്. അത് നമ്മുടെ നാടിന് ചേര്‍ന്നതല്ല. നമ്മുടെ നാടിന്റെ മതേതരത്വത്തിന് ചേര്‍ന്നതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Content Highlight: Pinarayi Vijayan Criticized Power Cut During World Cup




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related