21
June, 2026

A News 365Times Venture

21
Sunday
June, 2026

A News 365Times Venture

ആരോഗ്യത്തിന് ഹാനികരം; 16 ഫിക്‌സഡ് ഡോസ്ഡ് മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

Date:

ആരോഗ്യത്തിന് ഹാനികരം; 16 ഫിക്‌സഡ് ഡോസ്ഡ് മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂദല്‍ഹി: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി 16 മരുന്നുകളുടെ നിര്‍മാണം,വില്‍പ്പന എന്നിവ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.

ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിച്ചത്. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവയുടെ ഉപയോഗം പ്രയോജനകരമല്ലെന്നും കാണിച്ചാണ് നിരോധനം.

രാജ്യത്ത് ലഭ്യമായ ഇത്തരം മരുന്നുകളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തിനൊടുവിലാണ് ഈ 16 മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

രാജ്യത്തെ എല്ലാ ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും റെഗുലേറ്ററി അതോറിറ്റികള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ എന്നിവയ്ക്ക് വിജ്ഞാപനം കൃത്യമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സുരക്ഷിതവും ഫലപ്രദവും ശാസ്ത്രീയമായി സാധുതയുള്ളതുമായ മരുന്നുകള്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂ എന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം പറഞ്ഞു.

ചര്‍മ്മ രോഗങ്ങള്‍ക്കുള്ള ചില ക്രീമുകള്‍/ലോഷനുകള്‍, വേദനസംഹാരികള്‍, വയറുവേദനയ്ക്കുള്ള മരുന്നുകള്‍ ആന്റിബയോട്ടിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളില്‍പ്പെട്ട മരുന്നുകളാണ് നിരോധിച്ചത്.

1940-ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷന്‍ 26എ പ്രകാരമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും റെഗുലേറ്ററി അതോറിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിരോധിച്ച മരുന്നുകള്‍

1- വേദനസംഹാരികള്‍

* Acetyl salicylic acid + Ethoheptazine
* Dicyclomine + Paracetamol + Clidinium Bromide
* Dicyclomine + Paracetamol + Clidinium Bromide + Chlordiazepoxide
* Paracetamol + Lignocaine

2: ചര്‍മ സംരക്ഷണ വിഭാഗത്തില്‍പ്പെട്ട ലോഷനുകള്‍

* Aloe extract + Allantoin + Alphatocopherol Acetate + D-Penthenol + Vitamin A
* Aloe Extract + Vitamin E + Dimethicone + Glycerine
* Aloe Vera + Jojoba Oil + Vitamin E
* Aloe vera + Orange oil
* Aloe vera + Jojoba oil + Wheat germ oil + Tea tree oil
* Aloe vera + Vitamin E + Herbal

3. ബാക്ടീരിയല്‍ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്കുകള്‍

* Amoxicillin + Serratiopeptidase + Lactobacillus Sporogenes
* Amoxicillin + Cloxacillin + Lactic acid bacillus + Serratiopeptidase
* Amoxicillin + Serratiopeptidase
* Cefadroxyl + Probenecid
* Cefuroxime + Serratiopeptidase
4.Gliclazide + Chromium Picolinate

Content Highlight: Harmful to health; Center bans 16 fixed-dose medicines




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related