25
June, 2026

A News 365Times Venture

25
Thursday
June, 2026

A News 365Times Venture

പാശ്ചാത്യ ലോകം റഷ്യയുമായി യുദ്ധത്തിന് ശ്രമിക്കുന്നു; രാജ്യം തയ്യാറായിരിക്കണമെന്ന് പുട്ടിന്‍

Date:



World


പാശ്ചാത്യ ലോകം റഷ്യയുമായി യുദ്ധത്തിന് ശ്രമിക്കുന്നു; രാജ്യം തയ്യാറായിരിക്കണമെന്ന് പുട്ടിന്‍

മോസ്‌കോ: റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സൈനിക ഏറ്റുമുട്ടലിനൊരുങ്ങുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അകത്തുനിന്നോ പുറത്തുനിന്നോ ഉള്ള ആക്രമണങ്ങള്‍ നേരിടാന്‍ റഷ്യ സജ്ജമാണെന്നും പുടിന്‍ പറഞ്ഞു. ചൊവ്വാഴ്ച റഷ്യന്‍ മിലിറ്ററി അക്കാദമിയുടെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയുമായുള്ള യുദ്ധത്തിനായി തയ്യാറാവുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നുണ്ട്. അവരുടെ സൈനിക ചിലവുകള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും അവര്‍ പറയുന്നു. അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വളരെയധികം അസ്ഥിരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും പുടിന്‍ പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കുന്നുവെന്ന് നാറ്റോയുടെയും യൂറോപ്യന്‍ യൂണിയന്റെയും നേതാക്കള്‍ വ്യാജ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. അത്തരം വാദങ്ങളുന്നയിച്ച് അവര്‍ അവരുടെ വര്‍ധിച്ചുവരുന്ന സൈനിക ചെലവിനെ ന്യായീകരിക്കുകയാണ്. ഒപ്പം അവര്‍ അവരുടെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു.

റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഭീഷണി ഉയര്‍ത്താറുണ്ട്. അതിനെതിരായ റഷ്യയുടെ പ്രതികരണങ്ങളെ അവര്‍ രാജ്യത്തിനെതിരായ അക്രമണോത്സുകമായ നയങ്ങള്‍ക്കുള്ള ന്യായീകരണമായും ഉപയോഗിക്കുന്നുവെന്നും പുടിന്‍ പറയുന്നു. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയും നാറ്റോ അംഗരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് പുടിന്റെ പ്രതികരണം.

എന്ത് വെല്ലുവിളിയോടും പ്രതികരിക്കാന്‍ റഷ്യ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. രാജ്യത്തെ സൈനിക ശേഷിയെ ആധുനിക വത്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ആണവ ശേഷിയും കരസേനയും വ്യോമ നാവിക സേനയും ഇത്തരത്തില്‍ ആധുനിക വത്കരിക്കുമെന്നും പുടിന്‍ പറഞ്ഞു.

പശ്ചിമേഷ്യയില്‍ സായുധ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. അത് യുറേഷ്യയിലെ വിവിധ മേഖലകളെ സമ്മര്‍ദ്ദത്തിലാക്കിയെന്നും പുടിന്‍ പറഞ്ഞു. റഷ്യയിലെ സുരക്ഷാ ഏജന്‍സികളും നിയമ നിര്‍വഹണ സംവിധാനവും ഭീകരവാദത്തിനും അഴിമതിക്കും എതിരെ നടപടികള്‍ ശക്തമാക്കണം. റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ സുരക്ഷ ഉറപ്പാക്കണമെന്നും പുടിന്‍ പറഞ്ഞു.

Content highlight: Putin says West preparing for war with Russia, warns Moscow ready to respond

   

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related