25
June, 2026

A News 365Times Venture

25
Thursday
June, 2026

A News 365Times Venture

മുസ്‌ലിങ്ങള്‍ വംശഹത്യയിലൂടെ കടന്ന് പോകണമെന്ന് യു.പിയിലെ സംഘപരിവാര്‍ നേതാവ്

Date:

മുസ്‌ലിങ്ങള്‍ വംശഹത്യയിലൂടെ കടന്ന് പോകണമെന്ന് യു.പിയിലെ സംഘപരിവാര്‍ നേതാവ്

ഗാസിയാബാദ്: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി സംഘപരിവാര്‍ നേതാവ്. അനില്‍ യാദവ് എന്ന പ്രാദേശിക സംഘപരിവാര്‍ നേതാവാണ് മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയത്. മുസ്‌ലിങ്ങള്‍ വംശഹത്യയിലൂടെ കടന്ന് പോകണമെന്നടക്കമുള്ള പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഉന്മൂലനം വഴിയോ വംശഹത്യ വഴിയ ഇസ് ലാമിന്റെ അന്ത്യം കുറിക്കണമെന്നാണ് യാദവ് പറയുന്നത്.

‘ഒന്നുകില്‍ അവര്‍ നമ്മളോട് അത് ചെയ്യും. അല്ലെങ്കില്‍ അവരോട് നമ്മള്‍ അത് ചെയ്യണം. ആദ്യം ആരാണോ അത് ചെയ്യുന്നത്, അവര്‍ വിജയിക്കും. അത് 1947ല്‍ സംഭവിച്ചിരുന്നു,’ എന്നും യാദവ് പറയുന്നു.

ഒരുകൂട്ടം ആളുകളുടെ നടുക്ക് നിന്ന് യാദവ് മൈക്കിലൂടെ ഈ കാര്യങ്ങള്‍ വിളിച്ച് പറയുന്നതാണ് വീഡിയോയിലുള്ളത്. ചുറ്റുമുള്ളവരില്‍ ഭൂരിഭാഗവും കാവി വസ്ത്രം ധരിച്ചവരാണ്.

തങ്ങള്‍ കരഞ്ഞപ്പോള്‍ മുസ്‌ലിങ്ങള്‍ ചിരിച്ചെന്നും അപ്പോള്‍ അവര്‍ വിജയിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും യാദവ് പറയുന്നു. ‘ഇപ്പോള്‍ ആ രാജ്യദ്രോഹികള്‍ മരിക്കേണ്ടതുണ്ട്,’ എന്നും സംഘപരിവാര്‍ നേതാവ് പറയുന്നു.

ഗാസിയാ ബാദില്‍ അടുത്തിടെ ഹിന്ദു രക്ഷാ ദള്‍ അടക്കമുള്ള തീവ്ര വലത് സംഘടനകളുടെ അക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഈ മാസം ഒമ്പതിന് ഹിന്ദു രക്ഷാ ദള്‍ നേതാവ് ദക്ഷ് ചൗധരി ഒരു മുസ്‌ലിം പുരുഷനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഗോ രക്ഷകര്‍ എന്ന് സ്വയം അവകാശപ്പെട്ടാണ് ചൗധരിയും സംഘവും ആക്രമണം നടത്തിയത്.

ആക്രമണം നടത്തുന്നതിന്റെ വീഡിയോ ഹിന്ദു രക്ഷാ ദള്‍ ഈ മാസം എട്ടിന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഹിന്ദു സ്ത്രീകളെ ലൗ ജിഹാദില്‍ നിന്ന് രക്ഷിക്കുന്നവനാണ്’ താനെന്ന് പറഞ്ഞുള്ള വീഡിയോകകള്‍ ചാധരിയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

കിടക്കുകയായിരുന്ന ഒരു മുസ്‌ലിം പുരുഷനെ ചൗധരിയും സംഘവും ബെല്റ്റുകൊണ്ട് അടിക്കുന്നതായിരുന്നു ജൂണ്‍ എട്ടിന് ഹിന്ദു രക്ഷാ ദള്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ടായിരുന്നത്. അക്രമിക്കപ്പെട്ടയാളുടെ മുഖത്ത് കരി തേക്കുന്നതായും വീഡിയോയിലുണ്ടായിരുന്നു.

Content Highlight: Islam will end through genocide, says Hindutva leader in Ghaziabad

  

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related