3
July, 2026

A News 365Times Venture

3
Friday
July, 2026

A News 365Times Venture

സ്ത്രീ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുകയോ പണം തട്ടുകയോ ചെയ്തിട്ടില്ല, നിരപരാധിത്വം തെളിയിക്കും; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ ഷാ

Date:

സ്ത്രീ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുകയോ പണം തട്ടുകയോ ചെയ്തിട്ടില്ല, നിരപരാധിത്വം തെളിയിക്കും; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹനാന്‍ ഷാ

ഗായകന്‍, അഭിനേതാവ് എന്നീ നിലകളിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ഹനാന്‍ ഷാ. അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളന്‍ എന്ന ചിത്രത്തിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഹനാന്‍ ഷായ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലെ ചില അക്കൗണ്ടുകളില്‍ നിന്നും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മലയാള സിനിമയിലെ ഒരു അഭിനേതാവുമായി ബന്ധപ്പെട്ട ഒരു സ്ത്രീ വിഷയത്തില്‍ ഹനാന്‍ ഷാ മധ്യസ്ഥത വഹിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് അഭിനേതാവിന്റെ കൈയില്‍ നിന്നും പണം തട്ടിയെടുത്തെന്നുമായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ഇപ്പോഴിതാ വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഹനാന്‍ ഷാ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ ചിലര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും ഹനാന്‍ ഷാ പറയുന്നു. അഭിനേതാവിന്റെ സാമ്പത്തിക ഇടപാടില്‍ സുഹൃത്ത് വഴി സഹായം ചെയ്ത് നല്‍കിയിട്ടുണ്ടെങ്കിലും അതിനപ്പുറത്തേക്ക് വിഷയത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഹനാന്‍ ഷാ പറയുന്നു. വിഷയത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹനാന്‍ ഷാ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Hanan shah responds in accusation against him through social media




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദു പ്രാര്‍ത്ഥനകള്‍ ചെല്ലാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുത്: ഛത്തീസ്ഗഡ് ഹൈക്കോടതി

  റായ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെക്കൊണ്ട് ഹിന്ദു പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കുന്നത് നിര്‍ബന്ധമാക്കാന്‍...

സംഘപരിവാറിന്റെ വിനീതദാസന്‍, കോണ്‍ഗ്രസ് നേതാക്കളുമെതിര്; തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തില്‍ എം.വി. ജയരാജന്‍

കണ്ണൂര്‍: എന്‍. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ...