5
July, 2026

A News 365Times Venture

5
Sunday
July, 2026

A News 365Times Venture

വിഴിഞ്ഞം- വി.ഡി സതീശന് പൂര്‍ണ പിന്തുണയുമായി ചന്ദ്രിക; എല്‍.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവും

Date:



Kerala News


വിഴിഞ്ഞം: വി.ഡി സതീശന് പൂര്‍ണ പിന്തുണയുമായി ചന്ദ്രിക; എല്‍.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദങ്ങളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പൂര്‍ണ പിന്തുണയുമായി മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രിക. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് പത്രത്തിന്റെ ഏറ്റവും പുതിയ എഡിറ്റോറിയല്‍.

യു.ഡി.എഫ് ഭരണകാലത്ത് വിഴിഞ്ഞം പദ്ധതിയെ ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചവര്‍ തന്നെയാണ് പിന്നീട് ഭരണത്തിലെത്തിയപ്പോള്‍ അദാനി ചോദിച്ചതെല്ലാം വാരിക്കോരി നല്‍കിയതെന്ന് ചന്ദ്രിക കുറ്റപ്പെടുത്തുന്നു. പദ്ധതിയെ എതിര്‍ത്തവര്‍ തന്നെ ഇപ്പോള്‍ വിഴിഞ്ഞത്തെ കടല്‍ക്കൊള്ളയ്ക്കുള്ള കേന്ദ്രമാക്കി മാറ്റുകയാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

വി.ഡി. സതീശന്‍ തുറമുഖം, ധനകാര്യം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ഒന്നിച്ച് കൈകാര്യം ചെയ്യുന്നതിനെ സി.പി.ഐ.എം ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ചന്ദ്രികയിലെ എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.

കാര്യപ്രാപ്തിയുള്ളവര്‍ക്ക് എത്ര വകുപ്പുകള്‍ വേണമെങ്കിലും ഭരിക്കാമെന്നും, ഇക്കാര്യത്തില്‍ സതീശന് മതിയായ പ്രാപ്തിയുണ്ടെന്നുമാണ് ചന്ദ്രികയുടെ നിലപാട്.

പിണറായി വിജയന്‍ പി.ആര്‍. ഏജന്‍സികള്‍ എഴുതിക്കൊടുക്കുന്നത് മാത്രം വായിക്കുന്ന വ്യക്തിയാണെന്നും, അതില്‍ നിന്നും വ്യത്യസ്തമായി കാര്യപ്രാപ്തിയുള്ളവര്‍ ഭരണം നടത്തുന്നതില്‍ തെറ്റില്ലെന്നും പത്രം പരിഹസിക്കുന്നു.

മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്ത ലീഗ്, വിഴിഞ്ഞം വിഷയത്തില്‍ വി.ഡി. സതീശനും യുഡിഎഫിനും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിടുമ്പോള്‍ ‘വിഴിഞ്ഞം തൂക്കിവില്‍ക്കുന്നു’ എന്ന് ആക്ഷേപിച്ചവര്‍, കഴിഞ്ഞ പത്ത് വര്‍ഷം അദാനിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത ശേഷം ഇപ്പോള്‍ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ്. സി.പി.ഐ.എമ്മിന്റേത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ചന്ദ്രിക കുറ്റപ്പെടുത്തുന്നു.

 

Content Highlight:  Vizhinjam: Muslim League mouthpiece Chandrika extends support to V.D. Satheesan and levels sharp criticism against the LDF.

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related