8
July, 2026

A News 365Times Venture

8
Wednesday
July, 2026

A News 365Times Venture

തുരങ്കപാതയില്‍ വിയോജിപ്പുണ്ടായിരുന്നു, വികസത്തിനൊപ്പം സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം- ബിനോയ് വിശ്വം

Date:

തുരങ്കപാതയില്‍ വിയോജിപ്പുണ്ടായിരുന്നു, വികസത്തിനൊപ്പം സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം: ബിനോയ് വിശ്വം

 

തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണ പദ്ധതിയില്‍ സി.പി.ഐക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കേവലം വികസനമെന്ന ആവേശത്തില്‍ മാത്രം ഇത്തരം വന്‍കിട പദ്ധതികളിലേക്ക് ചാടിവീഴുന്നത് ശരിയല്ലെന്നും, ഇവ ഭാവിയിലുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെയും പരിസ്ഥിതി നാശത്തെയും കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന ജനവിഭാഗങ്ങളെയാണ് ഇത്തരം വന്‍കിട പദ്ധതികളുടെ ദൂഷ്യഫലങ്ങള്‍ ബാധിക്കുകയെന്നും, കരാറുകാരുടെയും വിദഗ്ധരുടെയും മാത്രം വാക്ക് കേട്ട് മുന്നോട്ടു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍, ഈ നിര്‍മാണ പ്രക്രിയ മൂലം ഭാവിയില്‍ പ്രകൃതിയിലുണ്ടാകാന്‍ പോകുന്ന വന്‍ ദുരന്തങ്ങളെയും പാരിസ്ഥിതിക ആഘാതങ്ങളെയും കുറിച്ച് കൂടി മനസിലാക്കണം. വികസനം എന്ന പേരില്‍ വെറുതെ ആര്‍പ്പുവിളികള്‍ നടത്തിയാല്‍ മാത്രം പോരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസന പദ്ധതികള്‍ പ്രകൃതിക്ക് മേല്‍ ഉണ്ടാക്കുന്ന ഗുരുതരമായ ആഘാതങ്ങളെക്കുറിച്ച് സി.പി.ഐ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പല കേന്ദ്രങ്ങള്‍ക്കും അന്ന് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

പ്രകൃതി സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും സംസാരിക്കുന്നവരെ ‘വികസന വിരോധികള്‍’ എന്ന് മുദ്രകുത്തുന്ന പ്രവണത അന്നും ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Content Highlight: There were differences of opinion regarding the tunnel project; one must also understand the disasters that could accompany such development: Binoy Viswam.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related