9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

വാര്‍ധക്യത്തില്‍ സംരക്ഷിക്കാമെന്ന വാഗ്ദാനം മക്കള്‍ തെറ്റിച്ചാല്‍ നല്‍കിയ സ്വത്ത് തിരികെ വാങ്ങാം- ബോംബെ ഹൈക്കോടതി

Date:

വാര്‍ധക്യത്തില്‍ സംരക്ഷിക്കാമെന്ന വാഗ്ദാനം മക്കള്‍ തെറ്റിച്ചാല്‍ നല്‍കിയ സ്വത്ത് തിരികെ വാങ്ങാം: ബോംബെ ഹൈക്കോടതി

ന്യൂദല്‍ഹി: വാര്‍ധക്യത്തില്‍ പരിപാലിക്കുമെന്ന് ഉറപ്പ് നല്‍കി സ്വത്ത് എഴുതി വാങ്ങിയ ശേഷം മക്കള്‍ നോക്കാതിരുന്നാല്‍ മാതാപിതാക്കള്‍ക്ക് സ്വത്ത് തിരികെ ചോദിക്കാനാവുമെന്ന് ബോംബൈ ഹൈക്കോടതി. മാതാപിതാക്കള്‍ സാമ്പത്തിക ഭദ്രതയുള്ളവരാണെങ്കിലും ഈ നിയമം ബാധകമാണെന്ന് കോടതി പറഞ്ഞു.

മുംബൈ ലോവര്‍ പരേലിലെ 42കാരനായ മകന്‍, തന്റെ 68 വയസുള്ള പിതാവിന് ഫ്‌ളാറ്റിന്റെ അവകാശം തിരികെ നല്‍കണമെന്ന ട്രിബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ വിധി.

സ്വര്‍ണ വ്യാപാരിയായ പിതാവ് 2023ല്‍ തങ്ങളെ സംരക്ഷിക്കുമെന്ന വ്യവസ്ഥയില്‍ ഫ്‌ളാറ്റ് മകന് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ബന്ധം വഷളാകുകയും മാതാപിതാക്കള്‍ക്ക് വീട് വിട്ടിറങ്ങേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ട്രിബ്യൂണല്‍ മകനോട് 60 ദിവസത്തിനകം വീടൊഴിയാന്‍ ഉത്തരവിട്ടു.

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള നിയമത്തിലെ സെക്ഷന്‍ 23 പ്രകാരം, സംരക്ഷിക്കാം എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ നല്‍കിയ സ്വത്ത് അസാധുവാക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ട്. മാതാപിതാക്കളുടെ സാമ്പത്തിക ശേഷി നോക്കിയല്ല ഈ നിയമം നടപ്പിലാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

മാതാപിതാക്കളുടെ സമ്പാദ്യം വിഷയമല്ലെന്നും മക്കളുടെ വാഗ്ദാനവും പെരുമാറ്റവുമാണ് പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. മാതാപിതാക്കളുടെ സുരക്ഷയ്ക്കാണ് നിയമത്തിന് മുന്നില്‍ മുന്‍ഗണനയുള്ളതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Content Highlight: Property gifted to children can be reclaimed if they fail to fulfill the promise of providing care in old age: Bombay High Court.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related