മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ആര്‍.വി ബാബുവും ശശികലയും; ആവശ്യങ്ങള്‍ മുഖ്യമന്ത്രി അനുഭാവപൂര്‍വം കേട്ടെന്ന് ആര്‍.വി ബാബു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം നല്‍കിയതായി ഹിന്ദു ഐക്യവേദി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബുവാണ് ഈ കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആര്‍.വി ബാബുവും കെ.പി ശശികലയും അടക്കമുള്ള സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ബാബു ഈ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു നേതൃ സമ്മേളനത്തില്‍ സംഘടന നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനമാണ് സമര്‍പിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉന്നയിക്കപ്പെട്ട ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂര്‍ണ്ണമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ബാബു പറഞ്ഞു.
വളരെ തിരക്കുകള്‍ക്കിടയിലും വളരെ ക്ഷമാപൂര്‍വ്വം അദ്ദേഹം ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കേള്‍ക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നിലവിലെ യു.ഡി.എഫ് സര്‍ക്കാരിനെ പല തവണ കുറ്റപ്പെടുത്തിയിട്ടുള്ള ഹിന്ദു ഐക്യവേദി നേതാവാണ് ആര്‍.വി ബാബു. നേരത്തെ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ പ്രചാരണത്തിന് ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിക്കെതിരെ ബാബു വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഒരു പോസ്റ്റര്‍ ആര്‍.വി ബാബു ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ആര്‍.വി. ബാബുവിനെതിരായ കേസ് ‘മത മൗലിക വാദികളുടെ ചട്ടുകമായ യു.ഡി.എഫ് സര്‍ക്കാരിന്റെ യജമാന സ്‌നേഹമാണ്,’ എന്നാണ് ഹിന്ദു ഐക്യവേദിയുടെ ലോഗോയുള്ള ആ പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Content Highlight: RV Babu, KP Sasikala and Other Hindu Aikya Vedi Leaders Met Kerala CM VD Satheesan




