15
July, 2026

A News 365Times Venture

15
Wednesday
July, 2026

A News 365Times Venture

യു.പി- ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന മുസ്‌ലിം യുവാവിന് നേരെ ഹിന്ദുത്വരുടെ മതപരമായ അധിക്ഷേപവും മര്‍ദനവും- തലയ്ക്ക് ഗുരുതര പരിക്ക്

Date:

യു.പി: ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്ന മുസ്‌ലിം യുവാവിന് നേരെ ഹിന്ദുത്വരുടെ മതപരമായ അധിക്ഷേപവും മര്‍ദനവും: തലയ്ക്ക് ഗുരുതര പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവിലുള്ള ഹുസൈന്‍ഗഞ്ച് മേഖലയില്‍ ജിമ്മില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുസ്‌ലിം യുവാവിന് നേരെ ഹിന്ദുത്വരുടെ ആക്രമണം. ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഹാഫിസ് മുഹമ്മദ് കൈഫ് ഖാന്‍ എന്ന യുവാവ് വര്‍ക്കൗട്ടിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ അടുത്തെത്തുകയും ഇയാളുടെ മതത്തെ അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തു. ഖാന്‍ ഇതിനെ ചോദ്യം ചെയ്തതോടെ ഹിന്ദുത്വര്‍ ആക്രമിക്കുകയായിരുന്നു.

വടികളും ഇഷ്ടികളും കൊണ്ട് മര്‍ദിച്ചതോടെ ഗുരുതര പരിക്കാണ് ഉണ്ടായിരിക്കുന്നത്. രക്ഷപ്പെടാനായി ഇയാള്‍ അടുത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും, അക്രമികള്‍ അവിടെയുമെത്തി മര്‍ദനം തുടരുകയായിരുന്നു. യുവാവിന് വലിയ രീതിയിലുള്ള രക്തസ്രാവവും ഉണ്ടായിട്ടുണ്ട്.

‘എന്നെ ആക്രമിച്ചവരില്‍ ചിലരെ എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു മോനു, കാളി, അമന്‍, ഗില്ലി എന്നിവരും മുഖം കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്ന മറ്റ് 3, 4 പേരും സംഘത്തിലുണ്ടായിരുന്നു. അടുത്തകാലത്തായി ഇവര്‍ ഞങ്ങളുടെ പ്രദേശത്ത് കറങ്ങിനടക്കാറുണ്ടായിരുന്നു,’ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഖാന്റെ കുടുംബം ആരോപിച്ചു. എ.ഐ.എം.ഐ.എം ലഖ്നൗ പ്രസിഡന്റ് മുഹമ്മദ് താബിഷ് ബെഗിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇരയായ യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.

കുടുംബത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സംഘം, അവര്‍ക്ക് ആവശ്യമായ നിയമസഹായം ഉറപ്പുനല്‍കുകയും ചെയ്തു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇരയ്ക്ക് നീതിയും കുടുംബത്തിന് ആവശ്യമായ സുരക്ഷയും ഉറപ്പാക്കണമെന്നും ഖാന്റെ കുടുംബം ആവശ്യപ്പെട്ടു.

Content Highlight: Muslim youth returning from the gym subjected to religious abuse and assault by Hindutva individuals; sustains serious head injury.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മതിയെന്ന് ഞാന്‍ പറയും വരെ യുദ്ധം; ഇറാനെതിരെ യുദ്ധം കടുപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത...