14
July, 2026

A News 365Times Venture

14
Tuesday
July, 2026

A News 365Times Venture

തൊപ്പി മുങ്ങി? ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്

Date:

തൊപ്പി മുങ്ങി? ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലും നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദ് കൊച്ചി വിട്ടതായി റിപ്പോര്‍ട്ട്. ഇവര്‍ ഒളിവില്‍ പോയതാണ് നിലവിലുള്ള വിവരം.

പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. ആലുവ റൂറല്‍ സൈബര്‍ പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.

തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അനുവദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇയാള്‍ ജില്ല വിട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. സ്വദേശമായ കണ്ണൂരിലേക്കും പോയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യ പ്രശനങ്ങളുണ്ടെന്ന് മറുപടി പറഞ്ഞാണ് തൊപ്പി ഒളിവില്‍ പോയത്. ഇതോടെ ലുക്കൗട്ട് നോട്ടീസ് അയക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. വിദേശത്ത് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നീക്കം.

മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിരുന്നില്ല. പോക്‌സോ കേസുകള്‍, അശ്ലീല പ്രചരണം, ലഹരി മരുന്ന ഉപയോഗം തുടങ്ങിയ ആരോപണങ്ങളായിരുന്നു തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്നത്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൊപ്പിയുടെ കണ്ടറ്റുകള്‍ കുട്ടികളില്‍ മോശം സ്വാധീനം ചെലുത്തുന്നുവെന്ന് നേരത്തെയും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.

ഗെയിംസ്ട്രീമിങുകളിലൂടെയും വ്ളോഗുകളിലൂടെയുമായിരുന്നു തൊപ്പി സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയത്. വീഡിയോകളില്‍ നിരന്തരം തെറിവാക്കുകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുന്നതിനെതിരെയും വ്യാപകമായി പരാതികള്‍ ഉണ്ടായിരുന്നു.

Content Highlight: Is ‘Thoppi’ in deep trouble? Police set to issue a lookout notice.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഞങ്ങള്‍ക്ക് പണം തരണം; ഹോര്‍മുസില്‍ സംരക്ഷണം നല്‍കിയതിന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് പണം നല്‍കണമെന്ന് ട്രംപ്

വാഷിങ്ടണ്‍: തുടര്‍ച്ചയായ ഇറാന്‍ ആക്രമണങ്ങള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ പ്രവര്‍ത്തിച്ചതിന് അറബ്...