15
July, 2026

A News 365Times Venture

15
Wednesday
July, 2026

A News 365Times Venture

ദാറുല്‍ ഉലൂമിനടിയില്‍ ശിവക്ഷേത്രം, ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യും; അവകാശവാദവുമായി ഹിന്ദു രക്ഷാ ദള്‍

Date:



national news


ദാറുല്‍ ഉലൂമിനടിയില്‍ ശിവക്ഷേത്രം, ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യും; അവകാശവാദവുമായി ഹിന്ദു രക്ഷാ ദള്‍

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ ജില്ലയിലുള്ള പ്രമുഖ ഇസ്‌ലാമിക മതപഠനശാലയായ ദാറുല്‍ ഉലൂം ദയൂബന്ദിന്റെ കെട്ടിടത്തിനടിയില്‍ ശിവക്ഷേത്രമുണ്ടെന്ന അവകാശവാദവുമായി ഹിന്ദു രക്ഷാദള്‍.

വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ലളിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹറാന്‍പൂര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കി.

ദാറുല്‍ ഉലൂം വളപ്പില്‍ നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം വൈകുകയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി.

മതപാഠശാലയ്ക്കുള്ളില്‍ ശിവക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ലളിത് ശര്‍മ അവകാശപ്പെട്ടു. എന്നാല്‍ ഈ തെളിവുകള്‍ ഇപ്പോള്‍ പരസ്യപ്പെടുത്തില്ലെന്നും കോടതിയില്‍ മാത്രമേ ഹാജരാക്കുകയുള്ളൂ എന്നും ഇയാള്‍ വ്യക്തമാക്കി.

ഭരണകൂടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനാണ് സംഘടനയുടെ തീരുമാനം.

നിശ്ചിത സമയത്തിനകം അന്വേഷണം നടന്നില്ലെങ്കില്‍ ഹരിദ്വാറില്‍ നിന്ന് ഗംഗാജലം എത്തിച്ച് ദാറുല്‍ ഉലൂം പരിസരത്ത് ‘ജലാഭിഷേകം’ നടത്തുമെന്ന് ഹിന്ദു രക്ഷാദള്‍ ഭീഷണിപ്പെടുത്തി. ഇതിനായി വെടിയുണ്ടകളെ നേരിടാന്‍ പോലും ശിവഭക്തര്‍ തയ്യാറാണെന്ന് ലളിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

ദാറുല്‍ ഉലൂമുമായി ബന്ധപ്പെട്ട വസ്തുവകകള്‍ ‘ശത്രു സ്വത്തുമായി’ ബന്ധപ്പെട്ടതാണെന്ന ആരോപണവും സംഘടന ഉന്നയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഈ വിവാദപരമായ അവകാശവാദങ്ങളോട് സഹറാന്‍പൂര്‍ ജില്ലാ ഭരണകൂടമോ ദാറുല്‍ ഉലൂം ദയൂബന്ദ് അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെയും സമാനമായ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നും ഉണ്ടാകാത്തതിനാലാണ് വീണ്ടും നിവേദനം നല്‍കുന്നതെന്ന് സംഘടന അറിയിച്ചു.

രാമക്ഷേത്ര നിര്‍മാണത്തിന് ലഭിച്ച മുന്‍ഗണന ഈ വിഷയത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

 

Content Highlight: Hindu Raksha Dal has laid claim to the Shiva temple located below Darul Uloom Deoband.

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മതിയെന്ന് ഞാന്‍ പറയും വരെ യുദ്ധം; ഇറാനെതിരെ യുദ്ധം കടുപ്പിച്ച് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത...