19
July, 2026

A News 365Times Venture

19
Sunday
July, 2026

A News 365Times Venture

പതിറ്റാണ്ട് മുമ്പ് ഇറാനില്‍ കളിച്ചു; സ്പാനിഷ് ലോകകപ്പ് ഹീറോയ്ക്ക് ഫൈനല്‍ പ്രവേശനം നിഷേധിച്ച് അമേരിക്ക

Date:



World News


പതിറ്റാണ്ട് മുമ്പ് ഇറാനില്‍ കളിച്ചു; സ്പാനിഷ് ലോകകപ്പ് ഹീറോയ്ക്ക് ഫൈനല്‍ പ്രവേശനം നിഷേധിച്ച് അമേരിക്ക

മാഡ്രിഡ്: 2026 ലോകകപ്പ് ഫൈനല്‍ നേരില്‍ കാണാന്‍ മുന്‍ സ്പാനിഷ് സൂപ്പര്‍ താരം ജോവാന്‍ കാപ്‌ഡെബിലയ്ക്ക് പ്രവേശനം നിഷേധിച്ച് അമേരിക്ക. ഞായറാഴ്ച ന്യൂയോര്‍ക് ന്യൂജേഴ്‌സിയില്‍ നടക്കുന്ന സ്‌പെയ്ന്‍ – അര്‍ജന്റീന ഫൈനല്‍ മത്സരം കാണാനാണ് 2010ലെ സ്പാനിഷ് ലോകകപ്പ് ടീമിലെ അംഗം കൂടിയായ കാപ്‌ഡെബിലയ്ക്ക് പ്രവേശനം നിഷേധിച്ചത്.

പത്ത് വര്‍ഷം മുമ്പ് ഇറാനില്‍ ഒരു പ്രദര്‍ശനം മത്സരം കളിച്ചു എന്നതിന്റെ പേരിലാണ് അദ്ദേഹത്തിന് വിസ നിഷേധിച്ചത്.

ജോവാന്‍ കാപ്‌ഡെബില

2016-ല്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ മുന്‍ ലാ ലിഗ താരങ്ങളും ഇറാനിയന്‍ ഓള്‍ സ്റ്റാര്‍ ടീമും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തില്‍ കാപ്‌ഡെബില പങ്കെടുത്തിരുന്നു.

യു.എസ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ അനുസരിച്ച്, ഇറാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് വിസയില്ലാതെ അമേരിക്കയില്‍ പ്രവേശിക്കാനുള്ള ‘ഇ.എസ്.ടി.എ’ (Electronic System for Travel Authorization) അനുമതി ലഭിക്കില്ല.

മുന്‍കാല യാത്രകള്‍ കായികതാരങ്ങളുടെ വിസ രഹിത പ്രവേശനത്തെ എങ്ങനെ അപ്രതീക്ഷിതമായി തടസപ്പെടുത്താം എന്നതിന് ഉദാഹരണമാണിത്. കര്‍ശനമായ ദേശീയ സുരക്ഷാ നിയമങ്ങളും കായികമേഖലയും തമ്മിലുള്ള ബന്ധത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.

ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിന് മത്സരം കാണാന്‍ തന്റെ മക്കള്‍ക്കൊപ്പം പോകാനിരിക്കെയാണ് 48കാരനായ കാപ്‌ഡെബിലയുടെ അപേക്ഷ നിരസിക്കപ്പെട്ടത്.

ന്യൂയോര്‍ക്കില്‍ വെച്ച് തന്റെ മുന്‍ ടീമംഗങ്ങളുമായി വീണ്ടും ഒന്നിക്കാനും ചരിത്രത്തിലെ രണ്ടാം കിരീടത്തിലേക്ക് കുതിക്കുന്ന സ്‌പെയ്‌നെ പിന്തുണയ്ക്കാനുമുള്ള അവസരം നഷ്ടപ്പെടുമെന്ന സങ്കടം അദ്ദേഹം പങ്കുവെച്ചു.

ഫൈനല്‍ മത്സരത്തിന് മുമ്പായി തനിക്ക് നേരിട്ട യാത്രാ വിലക്ക് നീക്കാന്‍ സഹായിക്കണമെന്ന് പരസ്യമായി അഭ്യര്‍ത്ഥിച്ചുകൊണ്ട് കാപ്‌ഡെബില യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്ക്കും സോഷ്യല്‍ മീഡിയയിലൂടെ സന്ദേശമയച്ചു. സ്പാനിഷ് കായിക മന്ത്രാലയത്തോടും അദ്ദേഹം സഹായം തേടിയിട്ടുണ്ട്.

2002നും 2011നും ഇടയില്‍ സ്‌പെയിനിനായി 60 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാപ്‌ഡെബില, 2008ലെ യൂറോ കപ്പും 2010ലെ ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫൈനലിലേക്ക് ക്ഷണിച്ച 2010ലെ ലോകകപ്പ് ജേതാക്കളുടെ സംഘത്തില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.

നേരത്തെ സൊമാലിയന്‍ റഫറിയായ ഒമര്‍ അര്‍ത്താനും സമാനമായ രീതിയില്‍ അമേരിക്കയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. നിലവില്‍ വിസയില്ലാതെ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടെങ്കിലും, കാപ്‌ഡെബിലയ്ക്ക് സാധാരണ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുമെന്ന് യു.എസ് നിയമങ്ങള്‍ വ്യക്തമാക്കുന്നു.

 

Content highlight: Former Spain World Cup winner Joan Capdevila denied US entry over decade-old Iran match

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അധികാരത്തിന്റെ അഹങ്കാരത്തിന് മുന്നില്‍ മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ഇറങ്ങിയത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു:കെ.എസ്.യു നേതാക്കള്‍ക്കെതിരെ അനീഷ് ആന്റണി

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കെ.എസ്.യു സംസ്ഥാന...