29
July, 2026

A News 365Times Venture

29
Wednesday
July, 2026

A News 365Times Venture

നിയമ പോരാട്ടത്തിന് ഓണ്‍ലൈന്‍ സംവിധാനങ്ങളുമായി സി.ജെ.പി; ഒരു കോടി രൂപ സംഭാവന നല്‍കി കപില്‍ സിബല്

Date:



India


നിയമ പോരാട്ടത്തിന് ഓണ്‍ലൈന്‍ സംവിധാനങ്ങളുമായി സി.ജെ.പി; ഒരു കോടി രൂപ സംഭാവന നല്‍കി കപില്‍ സിബല്

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയോ അവയെ പിന്തുണക്കുകയോ ചെയ്തതിന്റെ പേരില്‍ പൊലീസ് നടപടി നേരിടുന്നവര്‍ക്ക് നിയമ സഹായം ലഭ്യമാക്കാന്‍ പ്രത്യേക വെബ്‌സൈറ്റ് അടക്കമുള്ള സംവിധാനങ്ങളുമായി സി.ജെ.പി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സി.ജെ.പി ഈ കാര്യങ്ങള്‍ പ്രഖ്യാപിച്ചത്.

പ്രതിഷേധതത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നിയമ നടപടി നേരിടുന്നവര്‍ക്ക് അഭിഭാഷകരുടെ സഹായം തേടുന്നതിന് വേണ്ടിയുള്ള വെബ്‌സൈറ്റാണ് സി.ജെ.പി ആരംഭിക്കുക. നിയമ സഹായം ലഭ്യമാക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭിഭാഷകരുമായി തങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും സി.ജെ.പി വ്യക്തമാക്കി.

സി.ജെ.പിയുടെ നിയമ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ഒരു കോടി രൂപ സംഭാവന ചെയ്യുന്നതായി വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബല്‍ അറിയിച്ചു. എന്ത് നടപടിയാണ് തങ്ങള്‍ക്കെതിരെയെന്ന് മനസ്സിലാക്കാനും അവ ട്രാക്ക് ചെയ്യാനും പ്രതിഷേധക്കാരെ സഹായിക്കുന്ന തരത്തിലുള്ള നിയമകാര്യ ചട്ടക്കൂടിന് സി.ജെ.പി രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് നടപടി നേരിടുന്നവരെ സഹായിക്കാന്‍ കഴിയുന്ന അഭിഭാഷകരെ പ്രാദേശിക അടിസ്ഥാനത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധാനവും സി.ജെ.പി ഒരുക്കും.

നിയമസഹായം നല്‍കാന്‍ തയ്യാറുള്ള അഭിഭാഷകര്‍ക്ക് അവരുടെ പേരും സ്ഥലവും അടക്കമുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വെബ്സൈറ്റാണ് സി.ജെ.പി ആരംഭിക്കാനൊരുങ്ങുന്നത്. തങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന സഹായം എന്താണെന്ന് അഭിഭാഷകര്‍ക്ക് ഈ വെബ്‌സൈറ്റില്‍ വ്യക്തമാക്കാം.

സി.ജെ.പിയുടെ നിയമ പോരാട്ടങ്ങള്‍കക്കായി ഒരു കോടി രൂപ സംഭാവന ചെയ്യുന്നതായി പ്രഖ്യാപിച്ച കപില്‍ സിബല്‍ രാജ്യത്തെ മറ്റ് അഭിഭാഷകരും ഈ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. നിയമം ദുരുപയോഗം ചെയ്ത് വ്യാജ കേസുകള്‍ ഫയല്‍ ചെയ്യപ്പെടുമ്പോള്‍ പ്രതിഷേധക്കാര്‍ക്ക് ഒപ്പം നില്‍ക്കണം. രാജ്യത്താകെയുള്ള അഭിഭാഷകര്‍ പ്രതിഷേധക്കാരെ പിന്തുണക്കണമെന്നും സിബല്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ ദല്‍ഹി പൊലീസ് ഫേസ് റെകഗ് നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചതായി തനിക്ക് വിവരം ലഭിച്ചുവെന്ന് കപില്‍ സിബല്‍ പറഞ്ഞു. അങ്ങനെ തിരിച്ചറിയപ്പെടുന്ന വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധം നടക്കുന്ന സമയത്ത് കപില്‍ സിബലുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും നിയമോപദേശം തേടിയിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. ജൂലൈ 25-ന് സമരം അവസാനിപ്പിച്ച ശേഷം ആവേശം കുറയുന്ന സമയത്ത് സര്‍ക്കാര്‍ വ്യക്തികളെ ഓരോരുത്തരായി ലക്ഷ്യമാക്കാന്‍ തുടങ്ങുമോ എന്ന ആശങ്ക തങ്ങള്‍ക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ വ്യക്തികളെ ലക്ഷ്യം വച്ചേക്കാം എന്നത് യുക്തിസഹമായ ആശങ്കയാാണ്. കാരണം മറ്റ് പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ വ്യക്തികളെ ഒറ്റപ്പെടുത്തി വ്യാജ കേസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സൗരവ് ചൂണ്ടിക്കാട്ടി.

ആദ്യ ദിവസം മുതല്‍, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിയമ സഹായവും വൈദ്യ സഹാായവും നല്‍കിയിട്ടുണ്ട്. രാജ്യത്താകെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ ലഭിക്കുന്നതിന് അഭിഭാഷകരുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധക്കാര്‍ക്ക് നേര്‍ക്കുള്ള പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട തെളിവുകളും വിവരങ്ങളും സമര്‍പ്പിക്കാന്‍ സി.ജെ.പി ഓണ്‍ലൈന്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. സി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതിനായി ‘സാക്ഷി’ എന്ന പേരിലുള്ള ഒരു പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

പോലീസ് അതിക്രമവുമായി ബന്ധമുള്ളതായി കരുതുന്ന ചിത്രങ്ങളോ വീഡിയോകളോ കൈയിലുള്ളവര്‍ക്ക് അതി ആ പ്ലാറ്റ്‌ഫോമില്‍ അപ് ലോഡ് ചെയ്യാമെന്ന് സി.ജെ.പി അറിയിച്ചു. ലഭിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങളുടെ സംഘം പരിശോധിക്കും. ലഭ്യമായ തെളിവുകള്‍ വിലയിരുത്തുമെന്നും സി.ജെ.പി വക്താക്കള്‍ വ്യക്തമാക്കി.

തെളിവുകളടങ്ങിയ ചിത്രങ്ങളോ വീഡിയോകളോ കൈവശമുണ്ടെങ്കില്‍ അവ ‘സാക്ഷി’ പ്ലാറ്റ്‌ഫോമില്‍ അപ് ലോഡ് ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നതായും സി.ജെ.പി വക്താക്കള്‍ വ്യക്തമാക്കി. ജനങ്ങളുടെ സഹകരണം സി.ജെ.പിയുടെ നിയമ പോരാട്ടങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുമമെന്നും അവര്‍ വ്യക്തമാക്കി.

Content Highlight: CJP To Launch Website to Provide Legal Aid to Prtotesters- Kapil Sibal Pledges 1 Crore Donation- Sakshi Portal to Submit Proof




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കങ്കണയെ കാര്യമായെടുക്കുന്നില്ല; പിന്നെ ഞങ്ങള്‍ എന്തിന് ശ്രദ്ധിക്കണം: സി.ജെ.പി

ന്യൂദല്‍ഹി: നീറ്റ് വിഷയത്തില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ...