30
July, 2026

A News 365Times Venture

30
Thursday
July, 2026

A News 365Times Venture

ആക്ടിവിസം ചെയ്യുന്ന ഏതൊരു വിദ്യാര്‍ത്ഥിയും നടപടി നേരിടേണ്ടി വരും; പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ജെ.പി നദ്ദ

Date:

‘ആക്ടിവിസം ചെയ്യുന്ന ഏതൊരു വിദ്യാര്‍ത്ഥിയും’ നടപടി നേരിടേണ്ടി വരും; പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ജെ.പി നദ്ദ

ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജെ.പി നദ്ദ. പൊലീസിന്റെ നടപടി സാധാരാണ ക്രമസമാധാന പ്രശ്‌നം മാത്രമാണെന്നും വിദ്യാര്‍ത്ഥികള്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടിവരുമെന്നും നദ്ദ പറഞ്ഞു.

എസ്.എഫ്.ഐ നേതാവായ ഐഷേ ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് നടപടിയെ ചോദ്യം ചെയ്ത ജോണ്‍ബ്രിട്ടാസിന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു നദ്ദയുടെ പ്രതികരണം. പൊലീസ് നടപടിയെ പ്രതിപക്ഷം രാഷ്ട്രീയവത്ക്കരിക്കുകയും പെരുപ്പിച്ച് കാണിക്കുകയുമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

‘അത് വെറുമൊരു ക്രമസമാധാന പ്രശ്‌നമാണ്. ക്രമസമാധാനം പാലിക്കാന്‍ വേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിച്ചത്. ആക്ടിവിസത്തില്‍ ഏര്‍പ്പെടുന്ന ഏതൊരു വിദ്യാര്‍ത്ഥിയും ഇത്തരം സാഹചര്യം നേരിടേണ്ടി വരും,’ ജെ.പി നദ്ദ പറഞ്ഞു.

തന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കിയ അടിയന്തരാവസ്ഥയെന്നും അന്ന് താനും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ പ്രസ്താവനയ്ക്കിടെ വലിയ ബഹളമാണ് സഭയിലുണ്ടായത്. പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത് കൊണ്ടുപോവാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

 

Content Highlight: ‘Any student engaging in activism’ will face action; J.P. Nadda justifies police action against protesters.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related