1
August, 2026

A News 365Times Venture

1
Saturday
August, 2026

A News 365Times Venture

അതിശക്ത മഴ- ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം- മുഖ്യമന്ത്രി

Date:

അതിശക്ത മഴ: ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കലക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടതായും വി.ഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

’11 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണ്. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉരുള്‍ പൊട്ടലില്‍ അടൂര്‍മലയില്‍ ഒരാളും വാഗമണില്‍ 2 പേരും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

വയനാട് ചുരത്തില്‍ ഉള്‍പ്പെടെ ഗതാഗത നിയന്ത്രണവുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കാലാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Content Highlight:Heavy rains: State prepared to handle any situation, says Chief Minister.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related