25
August, 2026

A News 365Times Venture

25
Tuesday
August, 2026

A News 365Times Venture

ഇസ്രഈല്‍ ഒറ്റപ്പെട്ടുവെന്ന് ആളുകള്‍ പറയുന്നു, എന്നാല്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന പിന്തുണ അവിശ്വസനീയം- മോദി തന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്നും നെതന്യാഹു

Date:

ഇസ്രഈല്‍ ഒറ്റപ്പെട്ടുവെന്ന് ആളുകള്‍ പറയുന്നു, എന്നാല്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന പിന്തുണ അവിശ്വസനീയം: മോദി തന്റെ ആത്മാര്‍ത്ഥ സുഹൃത്തെന്നും നെതന്യാഹു

ടെല്‍അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീര്‍ത്തിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നരേന്ദ്ര മോദി തന്റെ ഏറ്റവും വലിയ സുഹൃത്തുക്കളില്‍ ഒരാളെന്ന് ആവര്‍ത്തിച്ച നെതന്യാഹു തന്റെ സര്‍ക്കാര്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും പറഞ്ഞു.

ഇസ്രഈല്‍ ബന്ധം ശക്തിപ്പെടുത്തുന്ന ഏറ്റവും പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നുവെന്നും ഇന്ത്യയില്‍ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്നും നെതന്യാഹു പറഞ്ഞു.

‘ കൂടുതല്‍ സഖ്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അത്‌കൊണ്ടാണ് ഞങ്ങളുടെ ഏറ്റവും വലിയ സുഹൃത്തുക്കളില്‍ ഒരാളായ നരേന്ദ്ര മോദിയുമൊത്തുള്ള ഇന്ത്യയുമായുള്ള ബന്ധത്തിനായി ഞാന്‍ വന്‍തോതിലുള്ള നിക്ഷേപം നടത്തുന്നത്,’ നെതന്യാഹു പറഞ്ഞു.

ഒരു പോഡ്കാസ്റ്റ് അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രിയുടെയുടെ പരാമര്‍ശങ്ങള്‍. ഇസ്രഈല്‍ ഒറ്റപ്പെട്ടിരുക്കുകയാണെന്നാണ് ആളുകള്‍ പറയുന്നതെന്നും എന്നാല്‍ ഇന്ത്യയില്‍ ഇസ്രഈലിനും തനിക്കും ലഭിക്കുന്ന പിന്തുണ അവിശ്വസനീയമാണെന്നും നെതന്യാഹു പറഞ്ഞു.

ലോകത്ത് ആളുകള്‍ക്ക് പോവാന്‍ കഴിയാത്ത രണ്ട് സ്ഥലങ്ങള്‍ ഉത്തരകൊറിയയും ഗസയുമാണെന്ന് പറഞ്ഞ നെതന്യാഹു ഗസ വിട്ടുപോവാന്‍ ആളുകള്‍ക്ക് അനുവാദമില്ലെന്നും പറഞ്ഞു. അടുത്ത ദശകത്തില്‍ ഇസ്രഈല്‍ സ്വന്തമായി സ്‌റ്റെല്‍ത്ത് വിമാനങ്ങളും ആളില്ലാ വിമാനങ്ങളും നിര്‍മിക്കേണ്ടതുണ്ടെന്നും കാരണം വിദേശത്ത് നിന്നും നിലവില്‍ ലഭിച്ച് കൊണ്ടിയിരിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ ഒരു ദിവസം നിഷേധിക്കപ്പെടുമോ എന്ന് അറിയില്ലല്ലോയെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസവും ഇത്തരത്തില്‍ മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് നെതന്യാഹു രംഗത്തെത്തിയിരുന്നു.

Content Highlight: People say Israel is isolated, but the support received from India is incredible; Netanyahu calls Modi his close friend.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related