11
August, 2026

A News 365Times Venture

11
Tuesday
August, 2026

A News 365Times Venture

നോട്ടീസ് നല്‍കിയുള്ള അറസ്റ്റ് പാലിച്ചില്ല; ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കോടതി

Date:

നോട്ടീസ് നല്‍കിയുള്ള അറസ്റ്റ് പാലിച്ചില്ല; ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കോടതി

തിരുവനന്തപുരം: ദല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ സഹയാത്രികനും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി.

കേസില്‍ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പോലീസിന് ഗുരുതരമായ, നിയമപരമായ വീഴ്ച സംഭവിച്ചതായി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ചീഫ് മജിസിട്രേറ്റ് കോടതി പറഞ്ഞു.

കൃത്യമായ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പോലീസ് ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തതെന്നും, ആവശ്യമായ നോട്ടീസ് നല്‍കി നിയമത്തോട് സഹകരിക്കാന്‍ സമയം നല്‍കാതെയുള്ള ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഏഴ് വര്‍ഷത്തില്‍ താഴെ മാത്രം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചിട്ടുള്ള മുന്‍കരുതലുകളോ കൃത്യമായ നടപടിക്രമങ്ങളോ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിലും തുടര്‍ന്ന് അറസ്റ്റിലേക്ക് കടന്നതിലും പോലീസ് കാണിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ്‌  മജിസ്‌ട്രേറ്റ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്.

ദല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ടി.ജി. മോഹന്‍ദാസ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്ത് അറസ്റ്റിലേക്ക് നീങ്ങിയത്.

എന്നാല്‍, അടിസ്ഥാനപരമായ നിയമനടപടികള്‍ പോലും പാലിക്കാതെയാണ് പോലീസ് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

 

Content Highlight: Failure to comply with arrest-by-notice procedure; Court lists police lapses in T.G. Mohandas’s arrest.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related