14
August, 2026

A News 365Times Venture

14
Friday
August, 2026

A News 365Times Venture

പൊതുപരിപാടിയില്‍ കൂടെ ഫോട്ടോയെടുക്കുന്നവരുടെ ജാതകം നോക്കാന്‍ പറ്റില്ലല്ലോ- രമേശ് ചെന്നിത്തല

Date:

പൊതുപരിപാടിയില്‍ കൂടെ ഫോട്ടോയെടുക്കുന്നവരുടെ ജാതകം നോക്കാന്‍ പറ്റില്ലല്ലോ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വി.ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോ- ഓഡിനേറ്റര്‍ എന്നവകാശപ്പെടുന്ന ആള്‍ ലഹരി കേസില്‍ പിടിലായതില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് ആരുമായി ബന്ധമുണ്ടെങ്കിലും അത് വിഷയമല്ലെന്നും അറസ്റ്റിലാവുന്നവര്‍ക്ക് താനുമായോ മുഖ്യമന്ത്രിയുമായോ ബന്ധമുണ്ടെങ്കിലും നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ശുദ്ധ തെറ്റാണ്. ഓപ്പറേഷന്‍ തൂഫാന്‍ ജനങ്ങള്‍ ഏറ്റെടുത്ത പദ്ധതിയാണ്. പത്ത് വര്‍ഷം അദ്ദേഹം ഒന്നും ചെയ്തില്ല. ഞങ്ങള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഞങ്ങളെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്,’ ചെന്നിത്തല പറഞ്ഞു.

താന്‍ ഇതില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നും ദയവായി പ്രതിപക്ഷ നേതാവും ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. തൂഫാനുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അല്ല, ഡി.വൈ.എഫ്.ഐയല്ല ആരെ പിടിച്ചാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരില്ലെന്നും അേേദ്ദഹം പറഞ്ഞു.

കുറ്റം ചെയ്യുന്നവര്‍ക്ക് എന്ത് രാഷ്ട്രീയമാണ് കുറ്റം ചെയ്തവര്‍ കുറ്റവാളികളല്ലേയെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടികളികളില്‍ എത്രയോ ആളുകള്‍ പങ്കെടുക്കുമെന്നും ഫോട്ടോയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു.

‘പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഫോട്ടോ എടുക്കുന്നുവരുടെ ജാതകം നോക്കാന്‍ പറ്റില്ലല്ലോ. അവര് നാളെ കുറ്റവാളിയാവുമോയെന്നും പറയാന്‍ പറ്റില്ലല്ലോ,’ ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ വലിയ അളവില്‍ രാസ ലഹരിയുമായി പിടിയിലായതിന് പിന്നാലെ ഓപ്പറേഷന്‍ തൂഫാന്‍ പിന്നോട്ട് പോവുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമര്‍ശനം.

 

Content Highlight: One cannot check the horoscopes of people who take photos with you at public events, after all: Ramesh Chennithala.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related