16
August, 2026

A News 365Times Venture

16
Sunday
August, 2026

A News 365Times Venture

വന്ദേമാതരം ആലാപനം നിര്‍ത്താന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടെന്ന് അമിത് ഷാ; ആരോപണം പാടെ തള്ളി കോണ്‍ഗ്രസ്

Date:

‘വന്ദേമാതരം ആലാപനം നിര്‍ത്താന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടെന്ന് അമിത് ഷാ; ആരോപണം പാടെ തള്ളി കോണ്‍ഗ്രസ്

രാജസ്ഥാന്‍: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലപിക്കുന്നത് നിര്‍ത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടെതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

വന്ദേമാതരത്തിന് കോണ്‍ഗ്രസ് അര്‍ഹമായ ബഹുമാനം നല്‍കിയിട്ടില്ലെന്നും അത് മറന്നുപോയെന്നും ഷാ പറഞ്ഞു.

‘അവരുടെ (കോണ്‍ഗ്രസിന്റെ) നാണക്കേട് നോക്കൂ… കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നുണ്ടായിരുന്നു. ദേശീയഗീതം ആലപിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റിനോട് ആലാപനം നിര്‍ത്താന്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ടി.വിയില്‍ കണ്ടുകൊണ്ടിരുന്നു. സോണിയ ജി… 140 കോടി ജനങ്ങളും നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ചെയ്ത ഈ പാപം ഈ രാജ്യത്തെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ല. വന്ദേമാതരം അപൂര്‍ണമാക്കുന്നത് എങ്ങനെ സ്വപ്നം കാണാന്‍ കഴിയും? കോണ്‍ഗ്രസിലെ ജനങ്ങള്‍ ലജ്ജിക്കണം,’ ഷാ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വന്ദേമാതരം രചിച്ച ബങ്കിം ചന്ദ്ര ചാറ്റര്‍ജിയോടും ജനങ്ങളോടും മാപ്പ് പറയണമെന്നും ഷാ ആവശ്യപ്പെട്ടു.

സ്വതന്ത്ര്യദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സംസാരിക്കുകയും ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത ദൃശ്യങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ദൃശ്യങ്ങളെ ബി.ജെ.പി മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്.

എന്നാല്‍ ബി.ജെ.പിയുടെ ആരോപണം പൂര്‍ണമായി തള്ളിയിരിക്കുകയാണ് കോണ്‍ഗ്രസ്. മുഴുവന്‍ ഗാനവും തടസമില്ലാതെ ആലപിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സോണിയ ഗാന്ധി വന്ദേമാതരം തടയാന്‍ ആവശ്യപ്പെട്ടെതല്ലെന്നും ഖാര്‍ഗെ ഏറെ നേരം നില്‍ക്കുകയായിരുന്നതിനാല്‍ അദ്ദേഹത്തിന് കസേര ഒരുക്കാനാണ് സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Amit Shah claims Sonia Gandhi asked for the singing of ‘Vande Mataram’ to be stopped; Congress flatly denies the allegation.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related