18
August, 2026

A News 365Times Venture

18
Tuesday
August, 2026

A News 365Times Venture

ജാർഖണ്ഡ് വിദ്യാർത്ഥി പ്രതിഷേധം- ജെ.എസ്.എസ്.സി, സി.ജി.എൽ പരീക്ഷകൾ സർക്കാർ റദ്ദാക്കി

Date:



India


ജാർഖണ്ഡ് വിദ്യാർത്ഥി പ്രതിഷേധം: ജെ.എസ്.എസ്.സി, സി.ജി.എൽ പരീക്ഷകൾ സർക്കാർ റദ്ദാക്കി

റാഞ്ചി: ജാർഖണ്ഡിൽ റിക്രൂട്മെന്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ പ്രധിഷേധം നടത്തിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ. വിവാദമായ ജെ.എസ്.എസ്.സി-സി.ജി.എൽ പരീക്ഷകൾ റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പരീക്ഷാനടത്തിപ്പ് ഏജൻസിയായ ‘ടി.എസ്.ആർ ഡാറ്റാ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള’ എല്ലാ കരാറുകളും റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചു.

ഏജൻസി ഇതുവരെ നടത്തിയ പരീക്ഷകൾ, പ്രസിദ്ധീകരിച്ച ഫലങ്ങൾ, ഉദ്യോഗാർത്ഥികളുടെ തെരഞ്ഞെടുപ്പ് എന്നിവയെല്ലാം ഇതോടെ റദ്ദാക്കപ്പെടും.

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചതിന് മുഖ്യമന്ത്രി ഹേമന്ത് സോറനും സംസ്ഥാന സർക്കാരിനും വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹാതോ നന്ദി അറിയിച്ചു. ക്രമക്കേടുകൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണത്തോട് വിദ്യാർത്ഥികൾ പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിലെ അഴിമതി പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിൽ പേപ്പർ ചോർച്ചയോ മറ്റ് ക്രമക്കേടുകളോ സംഭവിക്കാത്ത രീതിയിലുള്ള സുതാര്യമായ പരീക്ഷാ സംവിധാനം സർക്കാർ ഉറപ്പുനൽകണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു. ഔദ്യോഗിക വിജ്ഞാപനം വന്നതിന് ശേഷം തുടർ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) എന്നിവയുടെ പരീക്ഷകളിൽ നടന്ന തട്ടിപ്പുകൾക്കെതിരെ റാഞ്ചിയിൽ വിദ്യാർത്ഥികൾ ആരംഭിച്ച അനിശ്ചിതകാല സമരം 24-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് സർക്കാരിന്റെ നിർണായക തീരുമാനം.

ഏപ്രിൽ 19-ന് നടന്ന 14-ാമത് ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നതായിരുന്നു ഉദ്യോഗാർത്ഥികളുടെ ആവശ്യം. മത്സരപരീക്ഷകളിലെ കെടുകാര്യസ്ഥതയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജൂലൈ 25-നാണ് ജാർഖണ്ഡിൽ ഈ സമരം ആരംഭിച്ചത്.

നേരത്തെ സർക്കാരും വിദ്യാർത്ഥികളും തമ്മിൽ ആറ് റൗണ്ട് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഓഗസ്റ്റ് ഒമ്പതിന് നടന്ന അവസാന ചർച്ചയിലും തീരുമാനമൊന്നും ആയിരുന്നില്ല. പ്രധിഷേധം ഫലം കണ്ടതോടെ ആക്ടിവിസ്റ്റും ജെപിഎസ്സി-ജെഎസ്എസ്സി സ്ഥാനാർത്ഥി നേതാവുമായ ദേവേന്ദ്ര നാഥ് മഹാതോ തിങ്കളാഴ്ച നിരാഹാര സമരം അവസാനിപ്പിച്ചു.

Content Highlight: Jharkhand Student Protest: Government Cancels JSSC-CGL Exam




കെ.എസ് ഷാബിന



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എസ്.ഐ.ആര്‍: മഹാരാഷ്ട്രയില്‍ രണ്ട് കോടിയിലധികം പേര്‍ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ ആദ്യ ഘട്ടം...