19
August, 2026

A News 365Times Venture

19
Wednesday
August, 2026

A News 365Times Venture

മുഖ്യമന്ത്രിയുടെ അന്തസ് കാറ്റില്‍ പറത്തി; വോട്ട് ചെയ്തവര്‍ക്ക് പോലും ദഹിക്കാത്ത കാഴ്ച- നടി തൃഷയ്ക്ക് മുന്‍ നിരയില്‍ സീറ്റ് നല്‍കിയതില്‍ ഡി.എം.കെ

Date:

മുഖ്യമന്ത്രിയുടെ അന്തസ് കാറ്റില്‍ പറത്തി; വോട്ട് ചെയ്തവര്‍ക്ക് പോലും ദഹിക്കാത്ത കാഴ്ച: നടി തൃഷയ്ക്ക് മുന്‍ നിരയില്‍ സീറ്റ് നല്‍കിയതില്‍ ഡി.എം.കെ

ചെന്നൈ: തമിഴ്‌നാട് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നടി തൃഷ കൃഷ്ണന്‍ പങ്കെടുത്തതില്‍ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിമര്‍ശനവുമായി ഡി.എം.കെ. തങ്ങളുടെ മുഖപത്രമായ മുരശൊലിയിലൂടെയായിരുന്നു വിമര്‍ശനം. മൂന്ന് മാസത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് വന്ന ഭയം എന്ന തലക്കെട്ടോടെയാണ് വിജയ് യെ ലക്ഷ്യമിട്ട് കൊണ്ടുള്ള എഡിറ്റോറിയല്‍.

സംസ്ഥാന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ നടി തൃഷയ്ക്ക് മുന്‍നിരയില്‍ സീറ്റ് നല്‍കിയ സംഭവത്തിലാണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ നടപടി ഔദ്യോഗിക പദവിക്ക് നിരക്കാത്ത ‘ലജ്ജാകരമായ കാഴ്ച’യാണെന്ന് മുഖപ്രസംഗത്തില്‍ വിശേഷിപ്പിച്ചു.

ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ തൃഷയുടെ സാന്നിധ്യവും വിജയുമായുള്ള സല്യൂട്ട് കൈമാറ്റവും മുഖ്യമന്ത്രി സ്ഥാനത്തിന്റെ അന്തസ്സ് കെടുത്തുന്നതാണെന്ന് ഡി.എം.കെ ആരോപിച്ചു.

‘ സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രി വിജയ്‌യുടെ അന്തസ് കാറ്റില്‍പ്പറന്നുപോയി. യാതൊരു ലജ്ജയോ മടിയോ ഇല്ലാതെ അദ്ദേഹം ഒരു നടിയെ മുന്‍നിരയില്‍ ഇരുത്തുകയും പരസ്പരം ആവര്‍ത്തിച്ച് സല്യൂട്ടുകള്‍ കൈമാറുകയും ചെയ്തു. അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ക്ക് പോലും ദഹിക്കാത്ത ഒരു കാഴ്ചയായിരുന്നു അത്,’ മുഖപ്രസംഗം കുറ്റപ്പെടുത്തി.

വിജയ് യുടെ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ വിവാദമാണ് . അതിനിടയിലാണ് ഡി.എം.കെയുടെ പരസ്യ വിമര്‍ശനം.

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ ഒരാള്‍ ഇത്തരത്തിലുള്ള ലജ്ജാകരവും വികൃതവുമായ പെരുമാറ്റങ്ങളെ പരസ്യമായി കാണിച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. നടി തൃഷയ്ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് ഡി.എം.കെ ഇപ്പോള്‍ തീര്‍ക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Content Highlight: Undermining the Chief Minister’s dignity; a sight hard to stomach even for those who voted for the party—DMK’s move to allot a front-row seat to actress Trisha.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related