നിയമസഭ സിനിമാ സെറ്റാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്; വിജയ്‌യുടെ ലക്ഷ്യം പഞ്ച് ഡയലോഗുകള്‍ മാത്രം: എം.കെ സ്റ്റാലിന്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പരിഹാസവുമായി ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍. മുഖ്യമന്ത്രി സഭയെ ഒരു സിനിമ സെറ്റായാണ് കണക്കാക്കുന്നതെന്നും പഞ്ച് ഡയലോഗുകള്‍ നല്‍കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡി.എം.കെ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോഴത്തെ മുഖ്യമന്ത്രി ഞങ്ങള്‍ അവതരിപ്പിച്ച എല്ലാ പദ്ധതികളുടെയും പേര് മാറ്റുന്ന തിരക്കിലാണ്. അദ്ദേഹം നിയമസഭയെ ഒരു സിനിമാ സെറ്റ് പോലെയാണ് കാണുന്നത് പഞ്ച് ഡയലോഗുകള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം നമ്മള്‍ ജയിച്ചാലും തോറ്റാലും, ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ആളുകളാണ് ഞങ്ങള്‍,’ എം.കെ. സ്റ്റാലിന്‍ പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ നിയമസഭയില്‍ ഡി.എം.കെ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയ വേളയിലും, സഭാ സ്പീക്കര്‍ ജെ.സി.ഡി പ്രഭാകറിന്റെ അനുമതിയേ സിനിമാ സ്‌റ്റൈലില്‍ വിജയ് ആംഗ്യങ്ങള്‍ കാണിച്ചതും മുന്‍പ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. സഭയില്‍ വിജയ്‌യുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വി രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയെ ഭാവിയിലേക്കുള്ള കാര്യങ്ങള്‍ പുനപരിശോധിക്കാനും പദ്ധതികള്‍ തയാറാക്കാനുമുള്ള അവസരമായി കാണണമെന്ന് സ്റ്റാലിന്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഓര്‍മിപ്പിച്ചു. പാര്‍ട്ടിയ സംഘടനാ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയേ പുനപരിശോധിക്കാനും പദ്ധതികള്‍ തയ്യാറാക്കാനുള്ള അവസരമായി കാണണമെന്നും സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും അനുവദിച്ച സൗജന്യ കാര്‍ ഡി.എം.കെ എം.എല്‍.എമാര്‍ ബഹിഷ്‌ക്കകരിക്കുന്നതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും അറിയിച്ചിരുന്നു.
Content Highlight: The Chief Minister thinks the Legislative Assembly is a movie set; Vijay’s aim is merely ‘punch dialogues’: M.K. Stalin.




