വിശ്വാസികൾക്ക് എത്രത്തോളം വേദനയുണ്ടാക്കും ; സണ്ണി എം. കപിക്കാട് മാപ്പ് പറയണം – അബ്ദുള്ള ബാസിൽ
ജാതീയതയുടെ പേരിലുള്ള ഒരുപാട് പീഡനങ്ങൾ അനുഭവിച്ചവരാണ് ദളിതർ. അവരുടെ ആശയപ്രചാരണത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂടെ നിൽക്കുമ്പോഴും , അപമാനിക്കാനുള്ള അവകാശം ആർക്കുമുണ്ടെന്ന് കരുതുന്നില്ലെന്നും ബാസിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാട് സമൂഹത്തോട് മാപ്പ് പറയണമെന്ന് വിസ്ഡം മുജാഹിദ് യുവനേതാവ് അബ്ദുല്ല ബാസിൽ. അയ്യപ്പന്റെ ബ്രഹ്മചര്യമെന്ന ആശയത്തെയും അതിന്മേൽ കെട്ടിപ്പടുത്ത ആചാരങ്ങളെയും വിമർശിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്.
അബ്ദുള്ള ബാസിൽ
എന്നാൽ ലക്ഷക്കണക്കിനാളുകൾ ആരാധിക്കുന്ന ഒന്നിനെ വ്യംഗ്യമായെങ്കിലും ബലാത്സംഗം പോലുള്ള ഒന്നിനോട് ചേർത്ത് പറയുന്നത് വിശ്വാസികൾക്ക് എത്രത്തോളമായിരിക്കും വേദനിക്കുകയെന്നും ബാസിൽ പറഞ്ഞു.
സണ്ണി എം. കപിക്കാട്
ജാതീയതയുടെ പേരിലുള്ള ഒരുപാട് പീഡനങ്ങൾ അനുഭവിച്ചവരാണ് ദളിതർ. അവരുടെ ആശയപ്രചാരണത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും കൂടെ നിൽക്കുമ്പോഴും , അപമാനിക്കാനുള്ള അവകാശം ആർക്കുമുണ്ടെന്ന് കരുതുന്നില്ലെന്നും ബാസിൽ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മലയാള സർവകലാശാലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സണ്ണി എം. കപിക്കാടിന്റെ വിവാദ പരാമർശമുണ്ടായത്. വിഷയത്തിൽ വിവിധ ഹിന്ദു സംഘടനകളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.